Advertisement

സ്‌കൂൾ ശാസ്‌ത്രോത്സവം: വിഷയ വിദഗ്ധരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

2026 നവംബർ 18 മുതൽ 21 വരെ പാലക്കാട്, മണ്ണാർക്കാട് ഡി എച്ച് എസ് എസിൽ നടക്കുന്ന കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിലെ പ്രവൃത്തി പരിചയ വിഭാഗത്തിന്റെ വിധികർത്താക്കളായി തിരഞ്ഞെടുക്കുന്നതിന് ബന്ധപ്പെട്ട മേഖലയിലെ പരിചയ സമ്പന്നരായ വിഷയ വിദഗ്ധരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, സത്യപ്രസ്താവനയുൾപ്പെടെ പ്രവൃത്തി പരിചയ വിഭാഗം സ്‌പെഷ്യൽ ഓഫീസർക്ക് ഒക്ടോബർ 14 ന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 0471-2580581, ഇ-മെയിൽ: workexpkerala@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!