Advertisement

കാപ്പിൽ ഫ്ലോട്ടിങ് റസ്റ്റോറന്റ് ആരോഗ്യ വിഭാഗം അടപ്പിച്ചു.

വർക്കല: കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബ്ബിന് അനുബന്ധമായി പ്രവർത്തിക്കുന്ന ഫ്ലോട്ടിങ് റസ്റ്റോറന്റ് ആരോഗ്യ വിഭാഗം അടപ്പിച്ചു.

വൃത്തിഹീനമായ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് റസ്റ്റോറന്റ് അടച്ചുപൂട്ടാൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയത്. പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള റസ്റ്റോറന്റ് ലീസിനാണ് നൽകിയിട്ടുള്ളത്. ലീസിനെടുത്തവരാണ് നിലവിൽ റസ്റ്റോറന്റ് നടത്തുന്നത്.


കാപ്പിൽ പ്രദേശത്തെ ഭക്ഷണശാലകളിൽ ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന മെഡോസ് റസ്റ്റോറന്റിനും നോട്ടീസ് നൽകി.

പ്രദേശത്തെ ആറ് ഭക്ഷണശാലകളിലാണ് പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.


ഇടവ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽജലീൽ എം., ഇടവ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ ആർ.എസ്., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗോപകുമാർ ജെ.എസ്., ശ്രുതി നായർ ജി., ശ്യാമ ബാലകൃഷ്ണൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!