Advertisement

കൈക്കൂലി ചോദിച്ച തൃക്കണ്ണാപുരം CPM കൗൺസിലർ രാജി വയ്ച്ചേ മതിയാവൂ : കരമന ജയൻ

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിൽ യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ CPM കൗൺസിലറെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒത്തു കളിക്കുന്നുവെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ ആരോപിച്ചു.

യുവ സരംഭകനോട് തൃക്കണ്ണാപുരം CPM കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ തൃക്കണ്ണാപുരത്തെ അജിൻ്റെ കൗൺസിലർ ഓഫിസിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനo ചെയ്ത് സംസാരിക്കുകയായിരുന്നു കരമന ജയൻ.

സിപിഎം കൗൺസിലറുടെ
അഴിമതി വിഷയത്തിന് പുക മറ സൃഷ്‌ടിക്കാനാണ് വ്യാജ ഒപ്പു ആരോപണവുമായി നഗര സഭയിലെ CPM നേതാവ് എസ് പി ദീപക്ക് എത്തിയിട്ടുള്ളതെന്നും, ഇക്കാര്യത്തിൽ നഗരസഭയിലെ കോൺഗ്രസ് നേതാവ് ശബരി നാഥൻ കുറ്റകരമായ മൗനം പാലിക്കുന്നത് ഇരു കൂട്ടരുടെയും ഒത്തു കളിയുടെ തെളിവാണന്നും കരമന ജയൻ പറഞ്ഞു.

അഴിമതിക്കാരനും ഗുണ്ടയുമായ തൃക്കണ്ണാപുരം കൗൺസിലർ അജിൻ രാജി വയ്ക്കും വരെ ബിജെപി സമരം തുടരുമെന്നും കരമന ജയൻ അറിയിച്ചു.

അജിൻ്റെ കൗൺസിലർ ഓഫിസിലേയ്ക്ക് നഗരസഭയിലെ ബിജെപി കൗൺസിലർമാർ നടത്തിയ പ്രതിഷേധ മാർച്ചിന് നഗരസഭയിലെ ബിജെപി കൗൺസിലർ പാർട്ടി നേതാവ് പാപ്പനംകോട് സജി, ഉപനേതാവ് വി ജി ഗിരികുമാർ, വിവിധ സ്‌റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കരമന അജിത്ത്, ചെമ്പഴന്തി ഉദയൻ, മഞ്ജു ജി എസ്സ് , സത്യവതി എന്നിവർ നേതൃത്വം നൽകി. നഗരസഭ ആരോഗ്യ കാര്യ സ്‌റ്റാൻഡിംഗ് കൗൺസിൽ ചെയർമാൻ എം ആർ ഗോപൻ , നെടുങ്കാട് കൗൺസിലർ ആർ സി ബീന എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!