Advertisement

പുലിമുരുകന്‍, തുടരും..പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. കൊച്ചിയിലെ സിനിമ സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുലി മുരുകന്‍, തുടരും ഉള്‍പ്പെടെ 50 ഓളം സിനിമകള്‍ക്ക് ക്യാമറ ചെയ്തിട്ടുണ്ട്. അതിമനോഹരം, ഒറ്റകൊമ്പന്‍ എന്നിവയാണ് പുറത്ത് ഇറങ്ങാനുള്ള ചിത്രങ്ങള്‍.

ഇന്നലെ രാത്രിയോടെയാണ് ഷാജികുമാര്‍ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണത്. ശ്വസതടസം നേരിട്ടിരുന്നു. തുടര്‍ന്ന് എറണാകുളത്തേക്ക് എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൃതദേഹം ലക്ഷ്മി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാക്കനാട്ടെ ഫ്ളാറ്റില്‍ പൊതുദര്‍ശനം നടക്കും.

ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ പകര്‍ത്താനുള്ള കഴിവ് ഇദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. 2016 ല്‍ റിലീസ് ചെയ്ത പുലിമുരുകന്‍ എന്ന ചിത്രത്തിന്റ്‌റെ ഛായാഗ്രഹണം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. വിപിന്‍ മോഹന്‍ എന്ന ഛായാഗ്രാഹകന്റെ ശിഷ്യനായാണ് അദ്ദേഹം ചലച്ചിത്രമേഖലയിലേക്ക് എത്തുന്നത്. 2001ല്‍ അനില്‍ ബാബു സംവിധാനം ചെയ്ത ഉത്തമന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി ക്യാമറ ചെയ്യുന്നത്. പിന്നീടിങ്ങോട്ട് അദ്ദേഹം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!