അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
അമീബിക് മസ്തിഷ്കജ്വരത്തെ തുരത്തുവാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. നിലവിൽ രോഗം സ്ഥിരീകരിച്ച് 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. 52കാരിയായ മലപ്പുറം സ്വദേശി ശനിയാഴ്ചയും മൂന്നുമാസം പ്രായമുള്ള കുഞ്ഞ് തിങ്കളാഴ്ച പുലർച്ചയും ആണ് മരിച്ചത്. ബ്രെയിൻ ഈറ്റിംഗ് അമീബ എന്നറിയപ്പെടുന്ന വിഭാഗത്തിൽ വരുന്ന അമീബയാണ് രോഗം പരത്തുന്നത്. രോഗബാധിതരിൽ രണ്ടുപേർ നിലവിൽ വെന്റിലേറ്ററിലാണ് കഴിയുന്നത്. ഇവരിൽ മറ്റാരോഗ പ്രശ്നമുള്ളതും വെല്ലുവിളിയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം […]
