തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ; ശക്തമായ പ്രക്ഷോഭത്തിന് സിപിഐഎം
തിരുമല വാര്‍ഡ് കൗണ്‍സിലറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെയും പോലീസിനെയും പഴിചാരി രക്ഷപ്പെടാനാണ് ബിജെപി ശ്രമം. കെ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ ഫാം ടൂര്‍ സഹകരണ സംഘത്തിലെ തട്ടിപ്പില്‍ ബിജെപി ജില്ലാ-സംസ്ഥാന നേതാക്കളുടെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ 22ന് കോര്‍പ്പറേഷന്‍ പരിധിയിലെ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എല്‍.എ അറിയിച്ചു. ബിജെപി നേതാക്കള്‍ കടമെടുത്തു ചതിച്ചതിന്റെ ഭാഗമായിട്ടാണ് അനില്‍കുമാറിന് ആത്മഹത്യ ചെയ്യേണ്ടതായി വന്നത്. ഇന്നലെ ബിജെപി […]
