1 min read
ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ് സിലബസ്സിൽ ഉൾപ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി
ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വർഷത്തെ പത്താംക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം വോളിയത്തിലാകും ഗവർണറുടെ അധികാരങ്ങൾ പഠന വിഷയമാക്കി ഉൾപ്പെടുത്തുക. ഈ കാലഘട്ടത്തിൽ ഗവർണറുടെ അധികാരങ്ങളെല്ലാം കുട്ടികൾ അറിഞ്ഞിരിക്കണമെന്ന് തോന്നിയതിനാലാണ് ഈ തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികൾ ഗവർണറുടെ അധികാരങ്ങളെ കുറിച്ച് പഠിക്കണം. തെറ്റായി മനസ്സിലാക്കാൻ പാടില്ല. ശെരിയായി തന്നെ പഠിക്കണം. ഇക്കാര്യത്തിൽ കുട്ടികൾക്ക് യാതൊരു സംശയവും ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് അവരെ ഈ വിഷയം പഠിപ്പിക്കുന്നതും പരീക്ഷയെഴുതിക്കാൻ […]
