Advertisement

ചേരാനല്ലൂർ വാഹനാപകടം; എഫ്ഐആർ എന്ത് അടിസ്ഥാനത്തിൽ?’: രൂക്ഷ വിമർശനവുമായി കോടതി

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് പൊലീസും ജയബാലകൃഷ്ണന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകൾ തള്ളി കോടതി. എറണാകുളം അഡീ. സെഷൻസ് കോടതിയുടേതാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും രൂക്ഷമായി വിമർശിച്ച കോടതി മോഡൽ റൂൾസും കോടതിമുറിയിൽ വായിച്ചു. കുട്ടിയുടെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് എവിടെയെന്നും എന്ത് അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത വ്യക്തിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും ചോദിച്ച കോടതി, കുറ്റം നിലനിൽക്കില്ലെന്നും പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർ ജുവനൈൽ ജസ്റ്റിസ് ആക്ടിനെ പട്ടം പറത്തുകയാണോ എന്നും കോടതി ചോദിച്ചു. ‘‘പ്രായപൂർത്തിയാകാത്ത ആളാണ് പ്രതി. ഇത്തരം കേസുകളിൽ പരമാവധി 7 വർഷവും അതിലേറെയും ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ ഉണ്ടായാൽ മാത്രമേ ജുവനൈൽ ജസ്റ്റിസ് നിയമം അനുസരിച്ച എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കഴിയൂ. അങ്ങനെയൊരു കുറ്റം ഇവിടെ ഉണ്ടായിട്ടില്ല. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഈ കേസിൽ സംഭവിക്കുന്നത്. ആദ്യം കേസെടുത്തശേഷം വീണ്ടും വകുപ്പുകൾ ചേർക്കുന്നു, പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം ജാമ്യം നൽകുകയും വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി. ഈ കേസിൽ എന്തൊക്കെയാണ് കാണിച്ചുവച്ചിരിക്കുന്നത്? എന്താണ് ഈ കേസിൽ പ്രത്യേകത? അന്വേഷണ ഉദ്യോഗസ്ഥർ പലകാര്യങ്ങളും സ്വയം കണ്ടെത്തുന്നുണ്ട്. ആരുടെയും സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കരുത്. ആരെങ്കിലും സമ്മർദത്തിൽ ആക്കിയാൽ അതിന്റെ പേരിൽ, നിയമപുസ്തകത്തിലില്ലാത്ത കാര്യങ്ങൾ ചെയ്യരുത്.

പതിനേഴുകാരന് ജുവനൈൽ നിയമപ്രകാരമുള്ള ജാമ്യം തുടരാം. പിന്നീട് ചേർത്ത വകുപ്പുകളൊന്നും നിലനിൽക്കില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി കാരണം, ഇരയായ വ്യക്തിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടു. പൊലീസ് ഇതിൽ മറുപടി പറഞ്ഞേ മതിയാകൂ. അപ്പീലുകൾ സമർപ്പിച്ചതിൽ പിഴ ചുമത്താതിരിക്കാൻ കാരണം ബോധിപ്പിക്കണം’ – പ്രോസിക്യൂഷനോട് കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!