1 min read
കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം ; ആരോഗ്യനില നിലവില്‍ തൃപ്തികരം
എറണാകുളം ജില്ലയില്‍ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പുതിയ വകഭേദം. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അമീബിക് മസ്തിഷ്‌കജ്വര രോഗികളില്‍ സാധാരണയായി കാണുന്ന നെഗ്ലീരിയയില്‍ നിന്ന് വ്യത്യസ്തമായി അകന്തമീബ എന്ന പുതിയ വകഭേദമാണ് കണ്ടെത്തിയതെന്നാണ് ആശുപത്രി വ്യക്തമാക്കിയിട്ടുള്ളത്. ആദ്യമായാണ് ഈ വകഭേദം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഠിനമായ തലവേദന, ഛര്‍ദ്ദി, കണ്ണിന്റെ ചലന വൈകല്യം എന്നിവയെത്തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് യുവതിയെ […]
