1 min read

അഴിമതി കേസില്‍ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ്; എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയില്‍

അനധികൃത സ്വത്ത്സമ്പാദന കേസിലെ വിജിലന്‍സ് കോടതി വിധിക്കെതിരെ എംആര്‍ അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ക്ലീൻ ചിറ്റ് നൽകിയത് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി ക്ലീന്‍ചിറ്റ് തള്ളിയത്. റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാതെയാണ് കോടതി ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അജിത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. അജിത്കുമാറിന് നേരെയുള്ള അഴിമതിക്കേസില്‍ ക്ലീന്‍ചീറ്റ് റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവ് വന്നിരുന്നു. അജിത് കുമാറിന് […]

1 min read

അജിത് കുമാറിന് ക്ലീന്‍ ചിറ്റ് ; മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതെന്ന് തെളിഞ്ഞു ; സണ്ണി ജോസഫ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും എഡിജിപി അജിത്ത് കുമാറിനെയും രക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. വിജിലന്‍സ് കോടതിയുടെ നടപടിയിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതെന്ന് തെളിഞ്ഞു. നിയമ ലംഘനങ്ങളുടെ വകുപ്പായി അഭ്യന്തര […]

error: Content is protected !!