1 min read

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾക്ക് പരിക്ക്, അക്രമിയെ വധിച്ചു

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ബൂത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. അക്രമിയെ വധിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. 21 കാരനായ നാസിർ ബെസ്റ്റാണ് വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാള്‍ നേരത്തെയും വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുണ്ട്. വെടിവെപ്പിൽ സമീപത്ത് ഉണ്ടായ ഒരു വഴിയാത്രക്കാരന് […]

1 min read

‘ഇറാന്റെ ഭീകര ഭരണകൂടത്തിനെതിരെ ആക്രമണം തുടരും’; ബെഞ്ചമിന്‍ നെതന്യാഹു

ഇറാന്റെ ഭീകര ഭരണകൂടത്തിനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വരും ദിവസങ്ങളില്‍ ആയിരക്കണക്കിന് ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുമെന്ന മുന്നറിയിപ്പും നെതന്യാഹു നല്‍കുന്നു. ഇറാനിലെ ജനങ്ങളെ സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിതരാക്കുമെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്. ഇറാന്‍ ജനത ഈ അവസരം നഷ്ടപ്പെടുത്തരുത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണിത്. നിഷ്‌ക്രിയരായി ഇരിക്കരുത്. ഭീകര ഭരണകൂടത്തെ അട്ടിമറിക്കാന്‍ തെരുവിലിറങ്ങണം. നിങ്ങളുടെ കഷ്ടപ്പാടുകളും ത്യാഗങ്ങളും വെറുതെയാകില്ല. ചരിത്ര ദൗത്യത്തിനായി ഒന്നിക്കേണ്ട സമയം വന്നിരിക്കുന്നു – നെതന്യാഹു വ്യക്തമാക്കി. ഇറാന്‍, പേര്‍ഷ്യ, […]

1 min read

യുഎസിൽ 43 ദിവസം നീണ്ട ഷട്ട്ഡൗൺ അവസാനിച്ചു: സെനറ്റിൽ ധനാനുമതി ബിൽ പാസായി

അമേരിക്കയിൽ 43 ദിവസം നീണ്ട ഷട്ട്ഡൗൺ അവസാനിച്ചു.അമേരിക്കൻ ജനപ്രതിനിധി സഭയിൽ ധനാനുമതി ബിൽ പാസായി. 209 വോട്ടിനെതിരെ 222 വോട്ടിനാണ് ബിൽ പാസായത്. ആറു ഡമോക്രാറ്റുകൾ ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ഷട്ട്ഡൗൺ സമയത്ത് നടന്ന എല്ലാ പിരിച്ചുവിടലുകളും റദ്ദാക്കുന്നതും ഫെഡറൽ ജീവനക്കാർക്ക് ലഭിക്കാനുണ്ടായിരുന്ന ശമ്പളം ഉറപ്പാക്കുന്നതുമാണ് ധനാനുമതി ബില്ലിലെ പ്രധാന വ്യവസ്ഥകൾ.‌ ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡി വിഷയത്തിൽ ഡിസംബർ രണ്ടാം വാരത്തിൽ വോട്ടെടുപ്പ് നടത്തുമെന്ന ഉറപ്പും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ബില്ലിൽ ഇനി പ്രസിഡന്റ് ഒപ്പുവച്ചാൽ അത് നിയമമായി മാറും.ഷട്ട്ഡൗൺ […]

1 min read

യുഎസില്‍ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ‌ കൊല്ലപ്പെട്ടു

യുഎസിലെ കെന്റക്കിയില്‍ ചരക്കുവിമാനം തകര്‍ന്നതായി റിപ്പോര്‍ട്ട്. ലൂയിസ്‍‌വില്ലെ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തില്‍ മൂന്ന് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ലൂയിവിൽ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നതിനു പിന്നാലെയാണ് അപകടം. യുപിഎസ് കമ്പനിയുടെ ഹോണോലുലുവിലേക്ക് പോയ വിമാനമാണ് തകര‍്‍ന്നത്. ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വിമാനത്തിന്റെ ചിറകില്‍ നിന്നും തീ ഉയരുന്നതും പിന്നാലെ വിമാനം ഒരു തീഗോളമായി മാറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലൂയിസ്‌വിലെ മെട്രോപൊളിറ്റന്‍ പൊലീസ് വകുപ്പ് അപകടം […]

1 min read

ഇന്ത്യ-യുഎസ് വ്യാപാര കരാർ ; കരാറിൽ അതിവേഗം ധാരണയിലെത്താന്‍ തീരുമാനിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം. അമേരിക്കയുടെ തെക്ക് മധ്യ ഏഷ്യൻ പ്രതിനിധി ബ്രണ്ടൻ ലിഞ്ച് വാണിജ്യ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായി നടത്തിയ കൂടിക്കാഴ്ച വിജയമെന്ന് റിപ്പോർട്ട്. കരാറിന്റെ വ്യത്യസ്ത തലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ആറാം റൗണ്ട് ചർച്ചകൾക്ക് മുന്നോടി ആയിട്ടായിരുന്നു യു എസ് സംഘം ഇന്ത്യയിൽ എത്തിയത്. തീരുവ പ്രഖ്യാപനത്തിന് ശേഷം വഷളായ ഇന്ത്യ യുഎസ് ബന്ധതിനിടയിൽ മോദിയുടെ പിറന്നാളിന് ട്രമ്പ് ആശംസ അറിയിച്ചു ഫോൺ ചെയ്തിരുന്നു. […]

1 min read

മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചികിത്സിക്കുന്നതിന് എതിരല്ല; മേനി പറയുന്നത് നിര്‍ത്തണം: അടൂര്‍ പ്രകാശ്

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ പോയി ചികിത്സിക്കുന്നതിന് എതിരല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കേരളത്തില്‍ കിട്ടാത്ത ചികിത്സ എവിടെയും ഇല്ല എന്ന് മേനി പറയുന്നത് ഈ സര്‍ക്കാറാണെന്നും ആ മേനി പറയുന്നത് നിര്‍ത്തണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോട്ടയം അപകടത്തിന് ശേഷം മേനി പറയുന്നതില്‍ അല്‍പം കുറവ് വന്നെന്നും അദ്ദേഹം വ്യക്തമാക്കി. ‘ആരോഗ്യ രംഗത്തെ അനീതി കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തോതില്‍ പിന്‍വാതില്‍ തൊഴില്‍ പ്രവേശനം നടക്കുന്നു. അടുത്ത യുഡിഎഫ് സര്‍ക്കാര്‍ […]

1 min read

‘അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി ഇസ്രയേലിനെ പിന്തുണക്കുന്നു’; മുഖ്യമന്ത്രി

അമേരിക്കയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കൻ ധിക്കാരത്തെ തടയിടുക എന്നതിന് ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇസ്രയേലിനെയും അദേഹം വിമർശിച്ചു. ഇസ്രയേൽ എന്തും ചെയ്യാൻ തയ്യാറാണെന്നും സാധാരണ നിലക്കുള്ള മര്യാദകൾ ഒന്നും ബാധകമല്ലെന്ന് വിചാരിക്കുന്ന രാജ്യമാണ് ഇസ്രയേലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലോകത്തിന്റെ നീതി ന്യായ സംവിധാനങ്ങൾക്ക് മുന്നിൽ ഇസ്രയേൽ കുറ്റവാളികളാണ്. ഇസ്രയേലിന്റെ ഏറ്റവും ക്രൂര മുഖം കണ്ടത് പലസ്തീനിൽ തന്നെ ആണ്. ഇറാൻ […]

1 min read

അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ഭിന്നത വര്‍ധിക്കുന്നു

ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ യുദ്ധം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ച് ഗാസയില്‍ സഹായം എത്തിക്കാന്‍ ഗവണ്‍മെന്റിനോട് ബൈഡന്‍ ആവശ്യപ്പെട്ടിരുന്നതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒക്ടോബര്‍ 7 ന് തീവ്രവാദി സംഘം ആക്രമണം ആരംഭിച്ചത് മുതല്‍ ഹമാസിനെതിരായ ഇസ്രയേല്‍ യുദ്ധത്തെ പരസ്യമായി പിന്തുണയ്ക്കുന്നയാളാണ് ബൈഡന്‍. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്രയേലിനോട് കര്‍ശനമായ നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്. തെക്കന്‍ ഗാസ നഗരമായ റഫയില്‍ ആക്രമണം […]

1 min read

അമേരിക്കന്‍ ചരക്കുകപ്പലിനു നേരെ മിസൈല്‍ ആക്രമണം

ചെങ്കടലില്‍ അമേരിക്കന്‍ ചരക്കുകപ്പലിനു നേരെ മിസൈല്‍ ആക്രമണം. യെമന്റെ തെക്കന്‍ തീരത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. മിസൈല്‍ പതിച്ചതിന് പിന്നാലെ കപ്പലിനു തീപിടിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.ഇസ്രയേലിലേക്കു പുറപ്പെട്ട കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. നിര്‍ദേശം അവഗണിച്ചതാണ് ആക്രമണ കാരണമെന്ന് ഹൂതികള്‍ വ്യക്തമാക്കി.യുഎസ് കേന്ദ്രമായുള്ള ഈഗിള്‍ ബുള്‍ക് എന്ന കമ്പനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന പേരിലുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ […]

error: Content is protected !!