1 min read

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; രോഗം ബാധിച്ച് ഈ വര്‍ഷം ഇതുവരെ മരിച്ചത് 36 പേർ

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശിയായ വിജയന്‍ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു 57 കാരനായ വിജയന്‍. രോഗപ്പകര്‍ച്ചയുടെ ഉറവിടം വ്യക്തമല്ല. വീണ് കാലിനു പരിക്കേറ്റാണ് പ്രമേഹരോഗിയായ വിജയന്‍ ചികിത്സ തേടുന്നത്. താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇന്നു രാവിലെ ആരോഗ്യനില വഷളാകുകയും […]

1 min read

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലം സ്വദേശിയായ 48കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കൊല്ലം പട്ടാഴി മരുതമൺഭാ​ഗം സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കശുവണ്ടി തൊഴിലാളിയാണ്. സെപ്റ്റംബർ 23നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ അമീബിക് മസ്തിഷ്ക ജ്വര മരണമാണിത്.

error: Content is protected !!