1 min read

എറണാകുളത്ത് വൻ കഞ്ചാവ് വേട്ട: 90 കിലോയുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍

കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍. മൂന്നുപേരാണ് പിടിയിലായത്. 90 കിലോ കഞ്ചാവാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. എറണാകുളം മലയിടം തുരുത്ത് ബാവപ്പടിയിൽ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. കൈക്കലുണ്ടായിരുന്ന കഞ്ചാവിന് 50 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. വില്‍പ്പനയ്ക്കായാണ് കഞ്ചാവ് ഇവര്‍ കൊണ്ടുവന്നത്. പെരുമ്പാവൂർ എ എസ് പി ഹാർത്തിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

1 min read

“കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം”; പ്രൊഫ. കെ വി തോമസ്

ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായ മലയാളികളായ രണ്ടു കത്തോലിക്കാ കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ പ്രൊഫ. കെ. വി. തോമസ് നിവേദനം നല്‍കി. മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമെന്ന ഗുരുതരമായ ആരോപണങ്ങളോടുകൂടി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യപ്പെട്ടത് ഏറെ ആശങ്കയ്ക്ക് ഇടയാക്കുന്നു. ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ക്കും പരിഹാരം ആവശ്യമാണ്. ലഭിച്ച വിവരങ്ങള്‍ പ്രകാരം അറസ്റ്റ് നടന്നിരിക്കുന്നത് മതിയായ തെളിവുകള്‍ കൂടാതെയാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടും. ഈ സാഹചര്യത്തില്‍ […]

1 min read

നഴ്‌സ് അമീനയുടെ മരണം; കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

നഴ്‌സ് അമീന മരിച്ച സംഭവത്തിൽ കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്‌മാനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെയാണ് അബ്ദുൽറഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ അമീനയുടെ സഹപ്രവർത്തകരുടെയും നേരത്തെ അമാന ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്‌സുമാരടക്കമുളള ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അമീനയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴികൾ […]

1 min read

ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം പാറശ്ശാലയില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവ് അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് 52 കാരനായ വളര്‍ത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ഡോക്ടറുടെ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. തുടര്‍ന്ന് പാറശ്ശാല പൊലീസ് കുട്ടിയുടെ മൊഴിയില്‍ പ്രതിക്കെതിരെ പോക്സോ കേസെടുത്ത് (POCSO Case)പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.

1 min read

സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ ബൈക്കില്‍ വലിച്ചിഴച്ചു, പ്രതി പിടിയില്‍

സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനെ ബൈക്കില്‍ വലിച്ചിഴച്ചതായി പരാതി. ആലപ്പുഴ മാന്നാറിലാണ് സംഭവം. വനിതാ ജീവനക്കാരോട് കടയില്‍ എത്തിയ ഒരാള്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനുള്ള പ്രതികാരത്തിലാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. തലവടി സ്വദേശി ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ കോട്ടപ്പുറത്ത് കെ എം ലിതിനാണ് പരിക്കേറ്റത്. രക്ഷപ്പെടാന്‍ ശ്രമിച്ച ബൈജുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ പിന്നില്‍ പിടിച്ചതോടെയാണ് ലിതിനെ 50 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചത്. ലിതിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മാന്നാര്‍ തൃക്കുരട്ടി ജംഗ്ഷന് […]

1 min read

കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ; അറസ്റ്റിലായത് ആറു സ്ത്രീകൾ ഉൾപ്പെടെ 9 പേർ‌

കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ. മലാപ്പറമ്പ് ഇയ്യാപാടി റോഡിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ആറു സ്ത്രീകളും 3 പുരുഷൻമാരും ഉൾപ്പടെ 9 പേരാണ് അറസ്റ്റിലായത്. ഒരു മാസം മുൻപ് പൊലിസിന് ഇവരെ കുറിച്ച് വിവരം ലഭിച്ചിരുന്നു. അന്നുമുതൽ ഇവർ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് പിടിയിലായത്. ബഹറിൻ ഫുട്ബോൾ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റിനാണ് ഫ്ലാറ്റ് […]

1 min read

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇരുവരും താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും എറണാകുളത്തുമായിരിക്കും തെളിവെടുപ്പിന് എത്തിക്കുക. സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ട്മാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് […]

1 min read

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസ്; പ്രതികള്‍ പിടിയില്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആദിവാസി യുവാവ് സിജുവിനെ അര്‍ധനഗ്നനാക്കിയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ആദിവാസി യുവാവായ സിജുവിനെ കൈകള്‍ കെട്ടി പോസ്റ്റില്‍ കെട്ടിയിട്ടാണ് പ്രതികള്‍ മര്‍ദിച്ചത്. പുലര്‍ച്ചെ ഷോളയൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. […]

1 min read

നാല് വയസുകാരിയുടെ കൊലപാതകം: അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

നാല് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്ല്യാണിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ആലുവയിൽ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ കുട്ടിയുമായി സന്ധ്യ ആലുവയിൽ […]

1 min read

പൊലീസ് കസ്റ്റഡിയിൽ നിന്നും മണ്ണുമാന്തി യന്ത്രം കടത്തിയ കേസ്; എസ്ഐ അറസ്റ്റിൽ

പൊലീസ് കസ്റ്റഡിയിൽ നിന്നും മണ്ണുമാന്തി യന്ത്രം കടത്തിക്കൊണ്ടുപോയ കേസിൽ എസ്ഐ അറസ്റ്റിൽ. സസ്പെന്‍ഷനിലായിരുന്ന എസ്ഐ ടി ടി നൗഷാദിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എസ്ഐയ്ക്ക് പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.എസ്ഐയെ പിന്നീട് ജാമ്യത്തിൽ വിട്ടു. കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന് വൈകിട്ട് ഏഴു മണിയോടെ മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന് ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുക്കം പൊലീസ് സ്റ്റേഷൻ […]

error: Content is protected !!