1 min read

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീ‍ഡിപ്പിച്ചു; തൃശൂരിൽ പള്ളിവികാരിക്കെതിരെ കേസ്

തൃശൂർ കൊരട്ടിയിൽ പള്ളിവികാരിക്കെതിരെ പോക്സോ കേസ്. കൊരട്ടി കൂനൂർ സെൻറ് ജോസഫ് പള്ളിവികാരി ഫാദർ ജോസഫ് കൊടിയ നെതിരെയാണ് പൊലീസ് കേസെടുത്തത്. പെസഹാ വ്യാഴത്തിന്റെ ചടങ്ങുകൾക്കിടെ വീട്ടിലേക്ക് എത്തിയ ഫദർ ജോസഫ് കൊടിയൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ആണ് പീഡിപ്പിച്ചതെന്നാണ് പരാതി. കേസെടുത്തതോടെ പ്രതി ഒളിവിൽ. വൈകീട്ടോടെ അസ്വസ്ഥത അനുഭവപ്പട്ട കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് പള്ളിയിലും ശേഷം പോലീസ് സ്റ്റേഷനിലും എത്തി കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകി. പരാതി വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഫാദർ […]

1 min read

പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പാലത്തായി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ കെ പത്മരാജനെ (49) സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ബിജെപി നേതാവ് കൂടിയായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസില്‍ കെ പത്മരാജനെ സര്‍വീസില്‍ നിന്ന് അടിയന്തിരമായി നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ സേവനത്തില്‍ നിന്നും […]

1 min read

ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. പ്രതി ഹസന്‍കുട്ടി കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്‌സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്. 2024 ഫെബ്രുവരി 19 ന് പുലര്‍ച്ചെയാണ് ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസന്‍കുട്ടി തട്ടികൊണ്ടുപോയത്. പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ചു. പിന്നാലെ രാത്രിയില്‍ അബോധാവസ്ഥയില്‍ […]

1 min read

ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം പാറശ്ശാലയില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവ് അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് 52 കാരനായ വളര്‍ത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ഡോക്ടറുടെ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. തുടര്‍ന്ന് പാറശ്ശാല പൊലീസ് കുട്ടിയുടെ മൊഴിയില്‍ പ്രതിക്കെതിരെ പോക്സോ കേസെടുത്ത് (POCSO Case)പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.

1 min read

പോക്സോ കേസ്‌ പ്രതി പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇന്നലെയായിരുന്നു പോക്സോ കേസിലെ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായർ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ […]

1 min read

കാട്ടാക്കടയിൽ പതിമൂന്നുകാരന് നേരെ ലൈംഗിക അതിക്രമം; പാസ്റ്റർ റിമാൻഡിൽ

പതിമൂന്നുകാരനു നേരെ ലൈംഗിക അതിക്രമമുണ്ടായെന്ന പരാതിയിൽ പാസ്റ്റർ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥാണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശിയാണ് പാസ്റ്റർ. ഇന്നലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിലാണ് 13കാരനെ പരിചയപ്പെടുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കാട്ടാക്കട പൊലീസാണ് കേസ് എടുത്തത്. പിന്നാലെ പ്രതിയായ പാസ്റ്റർ രവീന്ദ്രനാഥിനെ പൊലീസ് പിടികൂടുകയായിരുന്നു. രവീന്ദ്രനാഥിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!