1 min read

വോട്ടെണ്ണൽ; സംസ്ഥാനത്ത് ഇന്ന് മദ്യവിൽപ്പനയില്ല

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല. ബാറുകൾ, ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ എന്നിവ ഇന്നു പ്രവർത്തിക്കില്ല. വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്കു സമീപത്തുവച്ചു വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാനോ പാടില്ല. സംസ്ഥാനത്തെ മദ്യ വിൽപ്പനശാലകൾ, മദ്യം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ക്ലബുകൾ എന്നിവ അടച്ചിടണം. മദ്യ നിരോധനമില്ലാത്ത പ്രദേശങ്ങളിൽ നിന്ന് നിരോധനം ഉള്ള ഇടത്തേക്ക് […]

1 min read

ശ്രീനാരായണ ഗുരു ജയന്തി: ഇന്ന് മദ്യശാലകള്‍ തുറക്കില്ല

ശ്രീനാരായണ ഗുരു ജയന്തി ദിനം പ്രമാണിച്ച് സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് ഇന്ന് അവധി. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. 21ന് ശ്രീനാരായണ ഗുരു സമാധിദിവസവും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. തിരുവോണദിവസവും മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നില്ല. സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് ഉത്രാട ദിവസം മദ്യവില്‍പ്പന […]

1 min read

ബെവ്കോയിൽ റെക്കോർഡ് ബോണസ്; ജീവനക്കാര്‍ക്ക് 1,02,000 രൂപ നൽകാൻ തീരുമാനം

ബെവ്ക്കോയിൽ റെക്കോർഡ് ബോണസ്. 1,02,000 രൂപ ബോണസ് നൽകാൻ ധാരണയായി. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്മെൻറും തൊഴിലാളി യൂണിയൻ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. റെക്കോർഡ് വിറ്റുമാനം ലഭിച്ച സാഹചര്യത്തിൽ ജീവനക്കാർക്കും അതിന് അനുസരിച്ച് ബോണസ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എംഡി ഹർഷിത അത്തല്ലൂരി പറ‌ഞ്ഞു. കഴിഞ്ഞ വർഷത്തെ ബോണസിനെക്കാള്‍ എട്ട് ശതമാനം ഇക്കുറി വർദ്ധിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 19,700 കോടിയാണ് ബെവ്ക്കോയുടെ വിറ്റുവരുമാനം. മുൻ വർഷത്തെക്കാള്‍ 650 കോടിയുടെ അധികവരുമാനമുണ്ടാക്കി.

error: Content is protected !!