1 min read

ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; കുട്ടികളടക്കം 30 മരണം

സമാധാന കരാറുകൾ കാറ്റിൽപ്പറത്തി ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 6 കുട്ടികളും 2 സ്ത്രീകളും ഉൾപ്പെടുന്നു. ഗാസ സിറ്റിയിൽ ഹമാസ് നിയന്ത്രണത്തിലുള്ള ഷെയ്ഖ് റദ്വാൻ പൊലീസ് സ്റ്റേഷനു നേരെ നടന്ന വ്യോമാക്രമണത്തിൽ ഓഫിസർമാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. സമീപമുള്ള ഒരു അപ്പാർട്മെന്റിൽ ബോംബ് വീണ് 3 കുട്ടികളും 2 സ്ത്രീകളും കൊല്ലപ്പെട്ടു. ഒക്ടോബർ 10ന് വെടിനിർത്തൽ നിലവിൽ വന്നശേഷം ഗാസയിൽ ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണമാണിത്. ഖാൻ യൂനിസിൽ അഭയാർഥികൾ […]

1 min read

ചുമ മരുന്ന്: ചികിത്സയിലിരുന്ന രണ്ട് കുട്ടികള്‍ കൂടി മരിച്ചു, മരണസംഖ്യ 22 ആയി

വിഷലിപ്തമായ ചുമ മരുന്ന് ഉപയോഗിച്ച് ചികിത്സയ്ക്ക് വിധേയരായ രണ്ട് കൂട്ടികള്‍ കൂടി മരിച്ചു. ബുധനാഴ് വൈകീട്ടാണ് മധ്യപ്രദേശ് ചിന്ദ്വാരയിലെ പരസിയ സ്വദേശികളായ നാല്, അഞ്ച് വയസുള്ള കുട്ടികള്‍ ആണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് രാജ്യത്ത് മരണമടയുന്നവരുടെ എണ്ണം 22 ആയി. കോള്‍ഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു. ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ഉണ്ടായിരുന്ന വിശാല്‍ എന്ന അഞ്ചുവയസുകാരന്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു മരിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ചികിത്സയിലിരിക്കെയാണ് […]

1 min read

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വയനാട് മാനന്തവാടി വാളാട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. വാളാട് വാഴപ്ലാൻകുടി അജിൻ(15), കളപ്പുരക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്. രണ്ടു പേരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!