1 min read

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി

ലൈംഗിക പീഡന വിവാദത്തില്‍ പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് യുവ നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി യുവതി. രാഹുലിനെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം നല്‍കിയാണ് യുവതിയുടെ പരാതി. സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് പെൺകുട്ടി പരാതി കൈമാറിയത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിലാണ് പരാതി. രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നതടക്കമുള്ള ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. പരാതി മുഖ്യമന്ത്രി ഡിജിപിയ്ക്ക് കൈമാറി. സംഭവത്തില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. രാഹുലും യുവതിയും തമ്മില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. […]

1 min read

ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളികള്‍ പൂജിച്ചതില്‍ അന്വേഷണം വേണം; ഡിജിപിക്ക് പരാതി

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ജയറാമിനെ എതിര്‍ത്ത് പരാതി നല്‍കി അയ്യപ്പഭക്തന്‍. സംസ്ഥാന പൊലിസ് മേധാവിക്കാണ് പരാതി നല്‍കിയത്. ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളികള്‍ പൂജിച്ചതില്‍ അന്വേഷണം വേണമെന്നും ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം ഹനിച്ച നടപടിയാണ് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയ സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി നടന്‍ ജയറാമിന്റെ വീട്ടിലെത്തിച്ചും പൂജ നടത്തിയിരുന്നു. 2019ലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ശബരിമലയിലെ സ്വര്‍ണപ്പാളി തന്റെ വീട്ടിലെത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും […]

1 min read

എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തുന്ന വിഡിയോ; കെ എം ഷാജഹാനെതിരെ പരാതിയുമായി മൂന്ന് എംഎല്‍എമാര്‍

വിവാദ യൂട്യൂബ് വിഡിയോയുമായി ബന്ധപ്പെട്ട് കെ എം ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മൂന്ന് എംഎല്‍എമാരുടെ പരാതി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍ എന്നിവരാണ് പരാതി നല്‍കിയത്. എറണാകുളത്തെ ഇടത് എംഎല്‍എമാരെ സംശയനിഴലിലാക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വാര്‍ത്തയെ തുടര്‍ന്ന് മാനഹാനി ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. ഈ മാസം 16നാണ് ഷാജഹാന്‍ തന്റെ യൂട്യൂബ് ചാനലില്‍ സിപിഐഎം വനിതാ നേതാവിനേയും എറണാകുളത്തെ […]

1 min read

അമീബിക് ജ്വരം: ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കണം, മനുഷ്യവകാശ കമ്മീഷന് പരാതി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോള്‍ സമരങ്ങളില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്തിവെക്കണമെന്ന ആവശ്യം ശക്തം. ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും കൊച്ചി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്‍മാന്‍ പരാതി നല്‍കി. സമരം ചെയ്യുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണ് തന്റെ ഇടപെടലെന്നാണ് സല്‍മാന്‍ പറയുന്നത്. പീരങ്കിയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തുടനീളം നിരവധി […]

1 min read

പ്ലസ് ടു വിദ്യാർഥികൾക്കെതിരെ റാഗിങ്ങിന് പരാതി; സംഭവം ആറ്റിങ്ങൽ ആലങ്കോട് ഗവൺമെന്റ് വി എച്ച് എസ് എസിൽ

തിരുവനന്തപുരത്ത് സ്കൂളിൽ റാഗിങ്ങ് നടന്നതായി പരാതി. പ്ലസ്‌വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർഥികൾ അക്രമിച്ചതായാണ് പരാതി. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് ഗവൺമെന്റ് വിഎച്ച്എസ്എസിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളാണ് പരാതി നൽകിയത്. പ്ലസ് വൺ വിദ്യാർഥിയുടെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. രണ്ടു വിദ്യാർഥികൾക്ക് പരുക്ക് സംഭവിച്ചിട്ടുണ്ട്. അധ്യാപകർ അക്രമിച്ച പ്ലസ്ടു വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നു എന്നും പരാതിയിൽ പറയുന്നു. പ്ലസ് വൺ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പത്തോളം വിദ്യാർഥികൾ ചേർന്ന് ആക്രമിച്ചു എന്നാണ് പരാതി. സംഭവത്തിൽ സീനിയർ […]

1 min read

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയെയും ഭര്‍ത്താവിനെയും വിളിച്ചുവരുത്തിയത് നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയെയും ഭര്‍ത്താവിനെയും വിളിച്ചുവരുത്തിയത്. ദുബായില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസം നിവിന്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു യുവതി പറഞ്ഞത്. പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് […]

1 min read

അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി. വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്. പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി. പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിർദേശം. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. […]

error: Content is protected !!