1 min read
‘ജാതി സെന്‍സസിനായി പോരാടി’; രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനം. ജാതി സെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് പോരാടി, നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി രാഹുലെന്നാണ് പ്രവര്‍ത്തക സമിതിയില്‍ അഭിപ്രായമുയര്‍ന്നത്. പഹല്‍ഗാം ഭീകരാക്രമണവും ജാതി സെന്‍സസും ചര്‍ച്ച ചെയ്യുന്നതിനാണ് എഐസിസി ആസ്ഥാനത്ത് ഇന്ന് പ്രവര്‍ത്തക സമിതി യോഗം നടന്നത്. ‘മോദി സര്‍ക്കാര്‍ സെന്‍സസിനോടൊപ്പം ജാതി സെന്‍സസും നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന് ഞാന്‍ ആദ്യമേ രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നു. തുടര്‍ച്ചയായി ഈ പ്രശ്‌നം ഉന്നയിക്കുകയും സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയിലെ […]
