1 min read

ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം ഘട്ട കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. 1951-ലെ വോട്ടവകാശം ഉയര്‍ത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. എന്നാല്‍, ജയിലില്‍ കഴിയുന്നയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും നിലവില്‍ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് രഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് […]

1 min read

ചാക്കയില്‍ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടി കൊണ്ടു പോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം തടവ്

തിരുവനന്തപുരം ചാക്കയില്‍ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടി കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍ കുട്ടിക്ക് 67 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2024 ഫെബ്രുവരി 19 ന് പുലര്‍ച്ചെയായിരുന്നു ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസന്‍കുട്ടി തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. അതിന് ശേഷം കുട്ടിയെ റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി ആലുവയിലും […]

1 min read

മലേഗാവ് സ്‌ഫോടനക്കേസ്: മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

മലേഗാവ് സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി. ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂർ ഉള്‍പ്പെടെ ഏഴു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വിധിയില്‍ നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രത്യേക കോടതി ജഡ്‍ജ് എ കെ ലഹോട്ടി സംഭവം നടന്ന് പതിനേഴ് വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവിച്ചത്. യുഎപിഎ അടക്കം ചുമത്തിയ കേസിൽ ലെഫ്. കേണൽ പ്രസാദ് പുരോ​​ഹിത് , റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, അജയ് റാഹിര്‍കര്‍, സുധാകര്‍ ​ദ്വിവേദി, […]

error: Content is protected !!