കോവിഡ് ബാധിതരുടെ എണ്ണം 7000 പിന്നിട്ടു, 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് മരണം, മൂന്നെണ്ണം കേരളത്തില്‍
രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ ഉയരുന്നു. ഇന്ത്യയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഏഴായിരം കടന്നതായി ആരോഗ്യമന്ത്രാലയം കണക്കുകള്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 7154 കോവിഡ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 306 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 6 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതില്‍ 3 മരണം കേരളത്തിലാണ്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പ്രത്യേക കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും […]
