1 min read

എക്സൈസ് പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങി; യുവാവ് ആശുപത്രിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ മാരക ലഹരി മരുന്നായ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയപ്പോഴാണ് യുവാവ് മെത്താംഫെറ്റമിൻ വിഴുങ്ങിയത്. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) ആണ് എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ലഹരി മരുന്ന് വിഴുങ്ങിയത്. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇയാളുടെ പക്കൽ നിന്നു 0.544 ​ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. 0.20 ​ഗ്രാമാണ് യുവാവ് വിഴുങ്ങിയത് എന്നാണ് പ്രാഥമിക നി​ഗമനം. രഹസ്യ വിവരത്തെ തുടർന്നു എക്സൈസ് സംഘം വീട്ടിൽ എത്തിയപ്പോഴാണ് […]

1 min read

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്; പി.കെ ബുജൈറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

ലഹരി പരിശോധനക്കിടയിൽ പോലീസുകാരനെ ആക്രമിച്ച കേസിൽ പിടിയിലായ പി കെ ബുജൈറിനെ റിമാൻഡ് ചെയ്തു. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽഹാജരാക്കിയ പി കെ ബുജൈറിനെ രണ്ടാഴ്ചക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് ഉച്ചക്കാണ് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയ ശേഷം കുന്ദമംഗലം പൊലീസ് പ്രതിയെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. ഇതിനിടെ ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തുവന്നു. സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട […]

1 min read

10 ബാങ്ക് അക്കൗണ്ടുകള്‍; ഡാര്‍ക്ക് നെറ്റ് ലഹരി കടത്തിലൂടെ മുഖ്യപ്രതി എഡിസണ്‍ സമ്പാദിച്ചത് കോടികള്‍

ഡാര്‍ക്ക് നെറ്റ് ലഹരി കടത്തിലൂടെ മുഖ്യപ്രതി എഡിസണ്‍ സമ്പാദിച്ചത് കോടികള്‍. പത്തു കോടി രൂപയിലേറെയാണ് ലഹരിക്കച്ചവടത്തിലൂടെ എഡിസണ്‍ സമ്പാദിച്ചത്. അന്വേഷണസംഘം കണ്ടെത്തിയ എഡിസന്റെ ലഹരി ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്ത്. എഡിസന്റെ 10 ബാങ്ക് അക്കൗണ്ടുകള്‍ എന്‍സിബി പരിശോധിയ്ക്കുകയാണ്. രണ്ടു വര്‍ഷത്തിനിടെ എഡിസണ്‍ നടത്തിയത് 6000 ലഹരി ഇടപാടുകളുകളെന്നും എന്‍സിബി കണ്ടെത്തി. മൂവാറ്റുപുഴയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സില്‍ ലഹരിപ്പണം വിനിയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എഡിസന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണസംഘം […]

1 min read

ഡാർക്ക് വെബ് മയക്കുമരുന്ന് വിൽപന : ‘എഡിസൺ അപകടകാരിയായ ലഹരി കച്ചവടക്കാരൻ’, പ്രധാന സഹായിക്കായി തിരച്ചിൽ

ഡാർക്ക് വെബ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശി എഡിസൺ അപകടകാരിയായ ലഹരി കച്ചവടക്കാരനെന്ന് നർകോട്ടിക്സ് കോൺട്രോൾ ബ്യൂറോ. ഡാർക്ക് വെബ്ബിലെ ലഹരി കച്ചവടത്തിന് നിരവധി അക്കൗണ്ടുകളാണ് എഡിസൺ ഉപയോ​ഗിച്ചിരുന്നത്. ഡാർക്ക് വെബ് വഴി ലഹരി വാങ്ങിയിരുന്ന വർക്ക് എഡിസൺ ഡിസ്കൗണ്ട് നൽകിയിരുന്നു. ഇങ്ങനെയാണ് ആദ്യ ഇടപാടുകാരെ കണ്ടെത്തിയത്. എ‍ഡിസൺ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരുന്നത് 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസിയെന്ന് കണ്ടെത്തി. കെറ്റാമെലോണിലൂടെ കൈകാര്യം ചെയ്തത് ഒരുമാസം 10000 എൽ എസ് […]

1 min read

മയക്കുമരുന്ന് കേസ്; നടന്‍ ശ്രീകാന്ത് കസ്റ്റഡിയില്‍

നടന്‍ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. നുങ്കമ്പാക്കം പൊലീസാണ് താരത്തെ കസ്റ്റഡയിലെടുക്കുന്നത്. മുന്‍ എഐഎഡിഎംകെ അംഗത്തെ മയക്കുമരുന്ന് കേസില്‍ നേരത്തെ പിടികൂടിയിരുന്നു. ഇയാള്‍ ശ്രീകാന്തിനും മയക്കുമരുന്ന് നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. എഐഎഡിഎംകെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രസാദ് എന്ന വ്യക്തിയില്‍ നിന്നുമാണ് ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങിയതെന്നാണ് വിവരം. പ്രസാദിന് മയക്കുമരുന്ന് നല്‍കിയ പ്രദീപ് കുമാര്‍ എന്നയാളെ പിടികൂടിയിരുന്നു. പ്രദീപിനെ പ്രസാദ് ശ്രീകാന്തിന് പരിചയപ്പെടുത്തി കൊടുത്തിരുന്നതായാണ്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ […]

1 min read

യുവ സംവിധായകർ പ്രതികളായ ലഹരിക്കേസ്; ഛായാഗ്രഹകൻ സമീർ താഹിറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവർ പ്രതികളായ ലഹരിക്കേസിൽ ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സമീറിനും ലഹരിയിടപാടിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ തന്റെ അറിവോടെയല്ല ഫ്ലാറ്റിലെ ലഹരി ഉപയോഗമെന്ന് സമീർ താഹിർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സമീറിന്റെ ഫ്‌ളാറ്റില്‍ നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം […]

error: Content is protected !!