1 min read
കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതല്‍ തടങ്കലില്‍ വെയ്ക്കാം; ഹൈക്കോടതി
കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെക്കുന്നത് പോലും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കാമെന്ന് ഹൈക്കോടതി. മയക്കുമരുന്ന് കേസിനെ നിസാരമായി കാണാനാവില്ല. മയക്കുമരുന്ന് ഉപയോഗം സമൂഹത്തിനെതിരായ കുറ്റമാണ്. ചെറിയ അളവിലുള്ള ഉപയോഗം പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാമെന്നും കോടതി പറഞ്ഞു.കാപ്പ നിയമപ്രകാരം പ്രതികളെ കരുതല്‍ തടങ്കലില്‍ വെക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി ഗോപിനാഥ്, ജസ്റ്റിസ് എ ബദറുദ്ദീന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന വിശാല ബെഞ്ച് നിരീക്ഷിച്ചു. കുറഞ്ഞ അളവില്‍ […]
