1 min read

പി.വി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി.അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്. ഒതായിലെ വീട്ടിലാണ് ഇ ഡിയുടെ പരിശോധന നടക്കുന്നത്.ഇന്ന് ഏഴുമണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്. അഞ്ച് വാഹനങ്ങളിലായി എത്തിയ സംഘമാണ് പരിശോധന നടത്തുന്നത്. അന്‍വര്‍ വീട്ടിലുണ്ടെന്നാണ് സൂചന.നേരത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനില്‍ നിന്ന് 12 കോടി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതില്‍ ഇഡി അന്വേഷണം നടത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് പുറത്ത് വരുന്ന വിവരം.

1 min read

കസ്റ്റംസിന് പിന്നാലെ ഇഡി റെയ്ഡ്; മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ പരിശോധന

ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇഡിയും. താരങ്ങളുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു. […]

error: Content is protected !!