1 min read

അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ നിലവാരം ഉയർത്താൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്ത അഞ്ചുമുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് പഠന പിന്തുണയും പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പ്. മുൻ വർഷം , എട്ട്, ഒൻപത് ക്ലാസുകളിൽ മിനിമം മാർക്ക് നിശ്ചയിച്ചിരുന്നു. അതിന് തുടർച്ചയായാണ് ഈ വർഷം അഞ്ച് മുതലുള്ള ക്ലാസുകളിൽ ഇത് നിശ്ചയിച്ചത്. ഇത് പ്രകാരം അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ ഔട്ട് സ്റ്റാൻഡിങ്,വെരിഗുഡ്, ഗുഡ്, സാറ്റിസ്ഫാക്ടറി, നീഡ്സ് ഇംപ്രൂവ്മെ​ന്റ് എന്നിങ്ങനെ എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഗ്രേഡ്തിരിച്ചിട്ടുണ്ട്. 30 ൽ […]

1 min read

അധ്യാപികയുടെ ശമ്പളം തടഞ്ഞ സംഭവം; നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് പതിനാല് വർഷമായി ശമ്പളം ലഭിക്കാത്ത മനോവേദനയിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ അനിൽകുമാർ എൻ. ജി, സൂപ്രണ്ട് ഫിറോസ് എസ്, സെക്ഷൻ ക്ലർക്ക് ബിനി ആർ എന്നിവർക്കെതിരെയാണ് നടപടി. സ്കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദേശം നൽകിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പത്തനംതിട്ട നാറാണംമുഴിയിലാണ് ഭാര്യയ്ക്ക് 14 വർഷമായി ശമ്പളമില്ലാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കിയത്. നാറാണംമുഴി സ്വദേശി […]

1 min read

അക്കാദമിക കാര്യങ്ങളില്‍ ആരും ആജ്ഞാപിക്കാന്‍ വരേണ്ട, തീരുമാനിക്കാന്‍ സര്‍ക്കാരുണ്ട്: മന്ത്രി വി ശിവന്‍കുട്ടി

സൂംബയുടെ പേരില്‍ കായിക താരങ്ങളെ അധിക്ഷേപിച്ചവര്‍ മാപ്പു പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലോകത്ത് അംഗീകരിക്കപ്പെട്ട കായിക ഇനമാണ് സൂംബ. കായികലോകത്ത് പ്രവര്‍ത്തിക്കുന്നവരെ, കായിതാരങ്ങളെ ആകെത്തന്നെയാണ് ആക്ഷേപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആക്ഷേപിച്ചിട്ടുള്ളവര്‍ ആ അധിക്ഷേപം പിന്‍വലിച്ച് മാപ്പു പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പില്‍ അക്കാദമിക കാര്യങ്ങളും നോണ്‍ അക്കാദമിക കാര്യങ്ങളും തീരുമാനിക്കാന്‍ സര്‍ക്കാരുണ്ട്. ഇന്ന കാര്യം ചെയ്യണമെന്ന് […]

1 min read

പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു; 40,906 കുട്ടികള്‍ പുതിയതായി എത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ആറാം പ്രവൃത്തി ദിനത്തിലെ വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വിദ്യാഭ്യാസ വകുപ്പ്, രണ്ട് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ കുട്ടികളുടെ ആകെ എണ്ണം 28,87,607 ആണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.2025-26 വര്‍ഷത്തില്‍ എന്റോള്‍ ചെയ്ത കുട്ടികളുടെ എണ്ണം 29,27,513 എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി 40,906 കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് വന്നു. കഴിഞ്ഞ വര്‍ഷം 2,50,986 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശിച്ചത്. നടപ്പു അദ്ധ്യയന വര്‍ഷം […]

1 min read

പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് 24ന്

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും. ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് വൈകുന്നരം നാലു […]

error: Content is protected !!