1 min read

ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു, മറ്റൊരു പാപ്പാന്‍ ഗുരുതരാവസ്ഥയില്‍

ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാംപാപ്പാന്‍ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്. ഈ ആനയുടെ രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി സുനില്‍കുമാര്‍ (മണികണ്ഠന്‍-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനില്‍കുമാറിനെ ചവിട്ടി പരിക്കേല്‍പ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരന്‍ നായര്‍ക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാന്‍ മൈനാഗപ്പള്ളി സ്വദേശി […]

1 min read

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലന്‍ (60) ആണ് മരിച്ചത്. വാരിയെല്ലിനും നെഞ്ചിനും സാരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചീരക്കടവ് വനമേഖലയില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു ആക്രമണം. ഉടന്‍ തന്നെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഗുരുതര പരിക്കിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച മല്ലന്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഏഴരമണിയോടെയാണ് മരിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് എറിഞ്ഞാണ് മല്ലന് ഗുരുതരമായി പരിക്കേറ്റത്. […]

1 min read

പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആനയുടെ നില ​ഗുരുതരം

പാലക്കാട് മലമ്പുഴയിൽ ട്രെയിൻ ഇടിച്ചു പരിക്കേറ്റതെന്ന് സംശയിക്കുന്ന കാട്ടാനയുടെ നില ഗുരുതരമായി തുടരുന്നു. ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് വനംവകുപ്പ് നിരീക്ഷണം. നടക്കാൻ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ കാലിന്‍റെ എല്ലുകൾക്ക് പൊട്ടലില്ല. പുറമെ പരിക്കുകളും കാണാനില്ല. ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവിൽ മരുന്നുകളും മറ്റ് ചികിത്സയും നൽകുന്നുണ്ട്. ആനയ്ക്ക് മതിയായ ചികിത്സ […]

1 min read

പിഎം 2 കാട്ടിൽ വിട്ടാൽ അതീജീവിക്കുക പ്രയാസം; വനം വകുപ്പ് നിലപാട് നിര്‍ണായകം

പിഎം 2 എന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിൽ നിന്ന് കാട്ടിലേക്ക് തുറന്നു വിടണമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് പരിശോധിക്കാൻ വനംവകുപ്പ്. മതിയായ ആലോചനയില്ലാതെ തിടുക്കത്തിൽ ആനയെ പിടിച്ചെന്ന വിമർശനത്തിൽ വനംവകുപ്പിൽ അതൃപ്തിയുണ്ട്. ഒരു വർഷമായി മുത്തങ്ങയിലെ ആനപ്പന്തിയിൽ കഴിയുന്ന ഈ മോഴയാനയെ ഇനി കാട്ടിൽ വിട്ടാൽ അതീജീവിക്കുക ശ്രമകരമാണെന്നും വനം വകുപ്പ് കരുതുന്നു. പന്തല്ലൂർ മഖ്ന എന്ന പിഎം 2 ടുവിനെ ​2023 ജനുവരി ഒൻപതിനാണ് വയനാട് എലഫന്റ് സ്ക്വാഡ് പിടികൂടി കൂട്ടിലടച്ചത്. സുൽത്താൻ ബത്തേരി നഗരത്തിൽ […]

error: Content is protected !!