1 min read

തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം, 17 പേര്‍ മരിച്ചു

തമിഴ്‌നാട് വിരുദുനഗറില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം. 17 പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ ഒട്ടേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് കുടുങ്ങി കിടക്കുന്ന നിരവധിപ്പേരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സംഭവ സമയത്ത് സ്ഥലത്ത് 50ലധികം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ച് വരികയാണ്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പടക്കനിര്‍മ്മാണശാലയിലെ നാലുമുറികള്‍ പൂര്‍ണമായി തകര്‍ന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനം […]

error: Content is protected !!