1 min read
മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്; വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരത്തില്‍, വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയും ധനമന്ത്രിയും ഇരു വകുപ്പുകളിലെ സെക്രട്ടറിമാരും വ്യാഴാഴ്ച ചര്‍ച്ച നടത്തും. ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത ശേഷം ഡോക്ടേഴ്‌സിന്റെ പ്രതിനിധികളെ ബന്ധപ്പെടാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് പത്താം ദിനത്തിലേക്ക് കടക്കുകയാണ്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചിട്ട് ഇന്ന് ഏഴ് ദിവസമാകും. 2016 മുതലുള്ള വേതന കുടിശിക നല്‍കുക, ഉടന്‍ ഒഴിവുകള്‍ നികത്തി നിയമനങ്ങള്‍ നടപ്പിലാക്കുക, അമിത ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ […]
