1 min read

വിസി നിയമനം ;‌ സർക്കാർ-ഗവർണർ സമവായ നീക്കം പാളി

സർവകലാശാല വിഷയത്തിൽ സർക്കാർ -ഗവർണർ സമവായ നീക്കം പാളി. സമവായം വേണ്ടെന്ന് സർക്കാർ തീരുമാനം. ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം വൈകിപ്പിക്കുന്നതിനെ തുടർന്നാണ് തീരുമാനം. കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിനായി ഗവർണർ നിയമിച്ച സെർച്ച് കമ്മറ്റി പ്രതിനിധി പിന്മാറി. സർവകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസർ എ സാബു ആണ് പിൻമാറിയത്. ചാൻസലർ കൂടിയായ ഗവർണർക്ക് സെർച്ച് കമ്മറ്റിയിൽ നിന്ന് പിന്മാറുന്നതായി എ സാബു ഇ-മെയിൽ അയച്ചു. ഇതോടെ കഴിഞ്ഞദിവസം പുറത്തിറക്കിയ സെർച്ച് കമ്മിറ്റി പട്ടിക അസാധുവാകും. […]

1 min read

സർവകലാശാലകളിലെ സ്ഥിരം VC നിയമനം; തടസങ്ങൾ നീക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ​ഗവർണർ

സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസിലർ നിയമനങ്ങളിൽ തടസങ്ങൾ നീക്കണമെന്ന് ഗവർണർ. സെർച്ച് കമ്മിറ്റി രൂപീകരണത്തിലുള്ള തടസം നീക്കാൻ സർക്കാർ മുൻകൈ എടുക്കണം. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധികളെ നൽകാനും സർക്കാർ സഹകരിക്കണം. കൂടിക്കാഴ്ചക്കെത്തിയ മന്ത്രിമാരോടാണ് ഗവർണർ ഇക്കാര്യം ആവശ്യപ്പെട്ടത്. സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാൻ ഗവർണറും സർക്കാരും യോജിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി നൽകിയ നിർദേശം. ഈ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ സഹകരണം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ […]

error: Content is protected !!