1 min read

വ്യാജ ജിഎസ്ടി തട്ടിപ്പ്: പരാതികള്‍ ലഭിച്ചുവെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷൻ തട്ടിപ്പ് നടന്നുവെന്ന് സ്ഥിരീകരിച്ച് സർക്കാർ. ഇതുവരെ ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കൈമാറ്റവും നടന്നതായി ധനമന്ത്രി കെ എൻ ബാലഗോപാലും വ്യക്തമാക്കി. 1100 കോടി രൂപ വ്യാജ ജിഎസ്ടിയിലൂടെ തട്ടിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. സെപ്റ്റംബർ 16ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യാജ ജിഎസ്ടി തട്ടിപ്പ് […]

1 min read

ജിഎസ്ടി നികുതി ഇളവ്: ‘പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കണം, സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രത്തിന്റെ ജിഎസ്ടി നികുതി ഇളവില്‍ പ്രതികരണവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടി നികുതി ഇളവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെന്നും കോര്‍പറേറ്റുകള്‍ക്ക് ലഭിക്കരുതമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നികുതി കുറവ് വരുമ്പോള്‍ ഉത്പന്നങ്ങളുടെ വില കൂടും. മാധ്യമങ്ങള്‍ സാധാരണക്കാര്‍ക്ക് വിലക്കുറവ് ലഭ്യമാക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ബി ജെ പി ഭരണ സംസ്ഥാങ്ങള്‍ക്കും പരിഷ്‌ക്കരണത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിലക്കുറവ് സാധരണക്കാര്‍ക്ക് ഉറപ്പാക്കണം. കൃത്യമായ സാമ്പത്തിക നഷ്ട്ടം കണക്കാക്കിയിട്ടില്ല. […]

1 min read

ജിഎസ്ടി നിരക്കുകൾ ലളിതമാക്കും; ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

56-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ജിഎസ്ടി നിരക്കുകൾ ലളിതമാക്കുന്നതിനുള്ള നിർദേശമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. നികുതി ഘടന ലളിതവൽക്കരിക്കുന്നതിന്റെ ഭാഗമായി 12 ശതമാനം, 28 ശതമാനം സ്ലാബുകൾ ഇല്ലാതാക്കാനാണ് നിർദ്ദേശം.അതേസമയം, ആഡംബര വസ്തുക്കൾ, ഡീമെറിറ്റ് വസ്തുക്കൾ എന്നിവയ്ക്ക് 40 ശതമാനം നികുതി തുടരും എന്നാണ് സൂചന. റിട്ടേൺ സമർപ്പണങ്ങൾ, […]

1 min read

ജി.എസ്.ടി: ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാം

കേന്ദ്ര ജിഎസ്ടി നിയമം, കേരള ജിഎസ്ടി നിയമം 2017 എന്നിവ പ്രകാരം 2023 മാര്‍ച്ച് 31 വരെ പുറപ്പെടുവിച്ച ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം. 2024 ജനുവരി 31 വരെയാണ് നികുതിദായകര്‍ക്ക് അവസരമുള്ളത്. ഇതുവഴി അപ്പീല്‍ തീര്‍പ്പാകുന്നത് വരെ റിക്കവറി നടപടികളില്‍ നിന്നും സ്റ്റേ വാങ്ങാനും കഴിയും. ഉത്തരവ് തീയതിക്ക് 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ ഫയല്‍ ചെയ്യേണ്ടതായിരുന്നെങ്കിലും ചില നികുതി ദായകര്‍ക്ക് ഇതിന് കഴിഞ്ഞിട്ടില്ല. അപ്പീല്‍ നല്‍കാത്ത കേസുകളില്‍ സ്റ്റേ നടപടി ഇല്ലാത്തതിനാല്‍ കുടിശിക പിരിക്കാവുന്നതാണ്. […]

error: Content is protected !!