1 min read

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു ; പാലക്കാട് 40 ഡിഗ്രി; 12 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും (ശനിയാഴ്ച, ഞായറാഴ്ച) താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ഈ ദിവസങ്ങളില്‍ കൊല്ലം ജില്ലയില്‍ 39 °C വരെയും തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 °C വരെയും ഉയര്‍ന്ന താപനില […]

1 min read

കനത്ത ചൂട്: ജലസംഭരണികള്‍ വറ്റി വരളുന്നു, ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു, മുല്ലപ്പെരിയാറില്‍ ബോട്ട് സര്‍വീസിന് നിയന്ത്രണം

കടുത്ത ചൂടില്‍ സംസ്ഥാനത്തെ ജലസംഭരണികളും വറ്റിവരളുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ഇടുക്കിയിലും ജലനിരപ്പ് കുറയുന്നു. വെള്ളിയാഴ്ച സംഭരണിയില്‍ ജലനിരപ്പ് 2334.60 അടിയിലെത്തി. ഇത് സംഭരണ ശേഷിയുടെ 33.49 ശതമാനമാണ്. കഴിഞ്ഞവര്‍ഷമിത് 41.20 ശതമാനമായിരുന്നു. 2025ലെ ഇതേദിവസത്തെ അപേക്ഷിച്ച് പത്ത് അടിയുടെ കുറവാണ് ഇത്തവണയുള്ളത്. ഇടുക്കിയിലെ പരമാവധിശേഷി 2403 അടിയാണ്. ഇത്തവണ വേനല്‍മഴ ലഭിച്ചിരുന്നില്ല. പ്രതീക്ഷിച്ച തുലാവര്‍ഷവും ലഭിച്ചില്ല. സംഭരണിയിലേക്ക് ഒഴുകിയിരുന്ന ആറുകളും തോടുകളും അരുവികളും നീര്‍ച്ചാലുകളുമെല്ലാം വറ്റി. ചെറുകിട സംഭരണികളിലെ സ്ഥിതിയും മറിച്ചല്ല. […]

error: Content is protected !!