1 min read

പരിക്കേറ്റ അതിഥി തൊഴിലാളിയെ പ്രതിയാക്കി പൊലീസിന്റെ ‘വിചിത്ര നടപടി’: എഐജിയുടെ വാഹനം ഇടിച്ചു,

വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ്. പൊലീസ് ആസ്ഥാനത്തെ എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച് പരിക്കേറ്റ അതിഥി തൊഴിലാളിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എഐജി വി ജി വിനോദ് കുമാറിന്റെ സ്വകാര്യ വാഹനമാണ് തിരുവല്ല എംസി റോഡില്‍ കുറ്റൂരില്‍ വെച്ച് അതിഥി തൊഴിലാളിയെ ഇടിച്ചത്. ഓഗസ്റ്റ് 30 ന് രാത്രി 10.50നാണ് അപകടമുണ്ടായത്. എഐജിയുടെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുത്തശേഷമാണ് കാല്‍നട യാത്രക്കാരനായ അതിഥി തൊഴിലാളിക്കെതിരെ പൊലീസ് കേസെടുക്കുന്നത്. തിരുവനന്തപുരത്തു നിന്നും എഐജിയുടെ വാഹനം കുറ്റൂരിലേക്കുള്ള വീട്ടിലേക്ക് […]

1 min read

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റഫോംമില്‍ നിന്ന രണ്ടുപേരുടെ തലയില്‍ ഇരുമ്പ് തൂണ്‍ വീണ് പരുക്ക്

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റഫോംമില്‍ നിന്ന രണ്ടുപേരുടെ തലയില്‍ ഇരുമ്പ് തൂണ്‍ വീണ് പരുക്ക്. സ്റ്റേഷന്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നാണ് തൂണ്‍ താഴേക്കു പതിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടു യാത്രക്കാരെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമാണെന്നാണ് വിവരം.നീരാവില്‍ സ്വദേശി സുധീഷ്, മൈനാഗപ്പള്ളി സ്വദേശി ആശ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ട്രെയിനില്‍ വന്നിറങ്ങി പുറത്തേക്ക് വന്നവര്‍ക്കാണ് പരുക്ക്.

1 min read

കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്ക്, ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട് നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. നഗരത്തോട് ചേര്‍ന്ന ബെപ്പാസില്‍ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിന്റെ നിര്‍മാണ പ്രദേശത്താണ് അപകടം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

error: Content is protected !!