1 min read

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ വഴിത്തിരിവ് ; ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പൊലീസിന്റെ നുണക്കഥ

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ വഴിത്തിരിവ്. വീട്ടുജോലിക്കാരിയായ ദലിത് യുവതിയെ കുടുക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമിച്ചുവെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജ മോഷണക്കേസില്‍ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തല്‍. പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പൊലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറവി പ്രശ്‌നമുള്ള ഓമന ഡാനിയല്‍, മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ […]

1 min read

കോട്ടയം മെഡിക്കൽ കോളേജ് അപകടം ; രക്ഷാപ്രവർത്തനം വൈകിയിട്ടില്ല, ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട്‌

കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട്‌ നൽകിയത്. തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണ് റിപ്പോർട്ട്‌ നൽകിയത്. എന്നാൽ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടം തകർന്നുവീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബിന്ദു മരിച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇല്ലായിരുന്നുവെന്ന് ജോൺ വി സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സമഗ്ര […]

1 min read

പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവം; സ്കൂളിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്

ഫോർട്ട് ഹൈസ്കൂളിൽ പോക്സോ കേസ് പ്രതി സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവത്തിൽ സ്കൂളിന് വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. സ്കൂളിൽ നടക്കുന്ന പരിപാടിയെ കുറിച്ച് അധികൃതർ അറിഞ്ഞിരിക്കണമെന്നും അതിനാൽ സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ന് തന്നെ മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറാനാണ് തീരുമാനം. മുകേഷ് പോക്‌സോ കേസില്‍ പ്രതിയായ വിവരം അറിയുന്നത് മാധ്യമങ്ങളിലൂടെ; ഖേദം പ്രകടിപ്പിച്ച് സന്നദ്ധസംഘടനഅതേസമയം സ്കൂൾ പ്രവേശനോത്സവത്തിൽ […]

error: Content is protected !!