1 min read

‘പുതിയ തുടക്കം’, ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അശ്വിന്‍

ഐപിഎല്ലില്‍ നിന്ക് പ്രഖ്യാപിച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലടക്കം കളിക്കാനുള്ള സാധ്യത തേടുമെന്ന് അശ്വിന്‍ എക്‌സ് പോസ്റ്റില്‍ സൂചിപ്പിച്ചു. ഐപിഎല്ലില്‍ അവസരം നല്‍കിയ ടീമുകള്‍ക്കും ബിസിസിഐക്കും നന്ദി പറഞ്ഞാണ് അശ്വിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഐപിഎല്ലില്‍ 221 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 187 വിക്കറ്റുകളാണ് നേടിയത്. 16 സീസണുകളിലായി അഞ്ച് വ്യത്യസ്ത ടീമുകള്‍ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന അഞ്ചാമത്തെ കളിക്കാരനാണ് അശ്വിന്‍. ‘പ്രത്യേക ദിനവും അതിനാല്‍ ഒരു പ്രത്യേക തുടക്കവും. എല്ലാത്തിന്റെയും […]

1 min read

ഐപിഎല്‍ ദുരന്തത്തില്‍ ആദ്യ അറസ്റ്റ്; ആര്‍സിബി മാര്‍ക്കറ്റിങ് തലവന്‍ പിടിയില്‍

ഐപിഎല്‍ കിരീട നേട്ടത്തിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ്. കിരീട ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ മാര്‍ക്കറ്റിങ് തലവന്‍ നിഖില്‍ സോസലാണ് അറസ്റ്റിലായത്. ബംഗളൂരു പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിക്ടറി പരേഡ് സംഘാടകരായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്‌വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ കമ്പനിയേയും ആര്‍സിബി, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിജയാഘോഷത്തിനിടെ […]

error: Content is protected !!