1 min read

‘കരയുദ്ധത്തിന് വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ല’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. കരയുദ്ധത്തിനു വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ലെന്ന് ഇറാന്‍ കരസേനാ മേധാവി അമീര്‍ ഹതാമി പറഞ്ഞു. ഇറാന്‍ ദേശീയ മാധ്യമമായ ഐആര്‍ഐബിയോടാണ് അമീര്‍ ഹതാമിയുടെ പ്രതികരണം. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വിജയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ തിരികെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ സൈനിക നടപടി എന്ന് അവസാനിക്കുമെന്നതില്‍ അവ്യക്തത തുടരുകയാണ്. അമേരിക്ക കരയുദ്ധത്തിന് മുതിര്‍ന്നാല്‍ ശത്രുസേനയിലെ ഒരാള്‍ പോലും അവശേഷിക്കില്ലെന്നാണ് ഇറാന്റെ ഭീഷണി. […]

1 min read

ഊര്‍ജ പ്രതിസന്ധി; ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ വിമാന കമ്പനികള്‍; വിമാനനിരക്ക് വര്‍ധിച്ചേക്കും

പശ്ചിമേശ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് ഉയരും. ഊര്‍ജപ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. മറ്റന്നാള്‍ മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക.മാര്‍ച്ച് 12 മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക. വിമാനക്കൂലി ഇതോടെ വര്‍ധിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാര്‍ച്ച് 18 മുതലാണ് യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള […]

1 min read

ഇറാൻ- ഇസ്രായേൽ സംഘർഷം : ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കും, പുതിയ പ്രതികരണവുമായി ഇന്ത്യ

ഇറാൻ- ഇസ്രായേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു. വിശുദ്ധ റംസാൻ മാസത്തിൽ മേഖലയിലെ സ്ഥിതി വഷളായത് നിർഭാഗ്യകരമെന്നും പുതിയ പ്രസ്താവനയിറക്കി വിദേശകാര്യമന്ത്രാലയം. സാധാരണ ജനജീവിതവും സാമ്പത്തിക രംഗവും സ്തംഭിച്ചു. ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് ഇന്ത്യ. ചരക്കു കപ്പലുകൾക്കു നേരെയുള്ള അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഗൾഫിലെ ഒരു കോടി ഇന്ത്യക്കാര ബാധിക്കുന്ന സംഭവത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു. അതേ […]

error: Content is protected !!