കരൂർ ദുരന്തം: നടൻ വിജയ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും; ഡൽഹി ആസ്ഥാനത്തെത്താൻ നിർദ്ദേശം
കരൂർ അപകടത്തിൽ നടനും ടി വി കെ അധ്യക്ഷനുമായ വിജയ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും.ഇന്ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ തന്നെ നോട്ടിസ് നൽകിയിരുന്നു.ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്. നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്നും സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുതിരുന്നു .ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർ പരിശോധനകൾക്കായി വാഹനം കരൂരിലെ […]
