1 min read

നിയമസഭാ തെരഞ്ഞടുപ്പ് വിഷുവിന് ശേഷം?; മാര്‍ച്ച് അഞ്ചിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ എത്തും

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കുങ്ങള്‍ പുരോഗമിക്കവെ, മാര്‍ച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് സംസ്ഥാനത്ത് എത്തുക. മാര്‍ച്ച് പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഏപ്രില്‍ പകുതിയോടെ ആകും നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ട് ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6 ന് ആയിരുന്നു നടന്നത്. ഒറ്റഘട്ടമായി നടന്ന […]

1 min read

നിയമസഭയിലേക്ക് മത്സരിക്കും ; ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്‍കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ അതിനെക്കാള്‍ മികച്ച സാഹചര്യമാണെന്ന് ബിജെപി കണക്കുകൂട്ടുന്നു. ജോര്‍ജ് കുര്യന്‍ സ്ഥാനാര്‍ഥിയായി എത്തുന്നതോടെ ക്രിസ്ത്യന്‍ വോട്ടുകളില്‍ ഗണ്യമായ മുന്നേറ്റമുണ്ടാക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടിയുടെ നീക്കം. കോട്ടയത്തെ കാണക്കാരി […]

1 min read

എന്‍ഡിഎ നേതൃയോഗം ഇന്ന് കൊച്ചിയില്‍; സീറ്റ് വിഭജനത്തില്‍ ധാരണയാകും

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗം ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സാബു എം ജേക്കബ് അടക്കമുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. 140 നിയമസഭാ സീറ്റുകളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. വെള്ളിയാഴ്ചയോടെ സഖ്യകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ബിജെപി തീരുമാനം. ബിഡിജെഎസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിഎയില്‍ പുതുതായി എത്തിയ ട്വന്റി20ക്ക് കുന്നത്ത്‌നാട് മണ്ഡലം ഉള്‍പ്പടെ […]

error: Content is protected !!