1 min read

ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ എല്ലാ കള്ളന്മാരെയും പിടിക്കണം’: മന്ത്രി കെ ബി ഗണേഷ്‌കുമാർ

ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ എല്ലാ കള്ളന്മാരെയും പിടിക്കണമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. തൻ്റെയും എൻ എസ് എസിൻ്റെയും നിലപാട് അതാണെന്ന് പത്തനാപുരം പാതിരിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ചടങ്ങിൽ സംസാരിക്കുക്കവേ അദ്ദേഹം പറഞ്ഞു. ഭഗവാൻ്റെ മുതൽ മോഷ്ടിക്കാൻ ഒരുത്തനെയും അനുവദിക്കരുത്. കൊള്ളയിൽ പങ്കുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ മുരാരി ബാബുവിനെ എൻ എസ് എസ് കരയോഗ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായക […]

error: Content is protected !!