1 min read

സംസ്ഥാന സർക്കാറിന്‍റെ വികസന സദസ്സുകള്‍ക്ക് ഇന്ന് തുടക്കം ; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

സംസ്ഥാന സർക്കാറിന്‍റെ വികസന സദസ് ഇന്ന് മുതൽ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഭാവിപ്രവർത്തനങ്ങൾക്കായി പൊതുജനാഭിപ്രായം തേടാനുമാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും. മന്ത്രി എംബി രാജേഷ് അധ്യക്ഷത വഹിക്കും സംസ്ഥാന സർക്കാർ ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പൊതുജനാഭിപ്രായം തേടുകയും ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുകയുമാണ് വികസന സദസ്സുകളുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ […]

1 min read

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ; പ്രത്യേക മന്ത്രിസഭാ ഇന്ന് യോഗം ചേരും

ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകളാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് നീക്കം. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമമുള്ളതിനാൽ ഇത് നിലനിൽക്കുമോ എന്ന സംശയമുണ്ട്. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കിൽ […]

1 min read

തദ്ദേശ തിരഞ്ഞെടുപ്പ്; വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സദസ് സംഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും. വികസന സദസില്‍ വച്ച് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. വികസന സദസില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രസന്റേഷനും അവതരിപ്പിക്കും. സദസ് സംഘടിപ്പിക്കുന്നതിനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് വഹിക്കണം. പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം രൂപയും മുന്‍സിപ്പാലിറ്റികള്‍ക്ക് നാലു ലക്ഷം രൂപയും നഗരസഭകള്‍ക്ക് ആറു ലക്ഷം രൂപയും […]

1 min read

സർവകലാശാലകളിലെ സ്ഥിരം VC നിയമനം; തടസങ്ങൾ നീക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ​ഗവർണർ

സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസിലർ നിയമനങ്ങളിൽ തടസങ്ങൾ നീക്കണമെന്ന് ഗവർണർ. സെർച്ച് കമ്മിറ്റി രൂപീകരണത്തിലുള്ള തടസം നീക്കാൻ സർക്കാർ മുൻകൈ എടുക്കണം. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധികളെ നൽകാനും സർക്കാർ സഹകരിക്കണം. കൂടിക്കാഴ്ചക്കെത്തിയ മന്ത്രിമാരോടാണ് ഗവർണർ ഇക്കാര്യം ആവശ്യപ്പെട്ടത്. സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാൻ ഗവർണറും സർക്കാരും യോജിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി നൽകിയ നിർദേശം. ഈ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ സഹകരണം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ […]

1 min read

‘പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന പരാമര്‍ശം’; ഡോ. ഹാരിസിനെതിരെ എംവി ഗോവിന്ദന്‍

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന് വരുത്തിതീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ലോകോത്തരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന, ജനകീയ ആരോഗ്യപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള ആതുരശുശ്രൂഷാമേഖല വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. അതിനെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടില്‍ നിന്നും പ്രതിപക്ഷവും അതിനൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും പിന്തിരിയണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് ആശുപത്രികളും മെഡിക്കൽ കോളജും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ ഉള്ള സംസ്ഥാനത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. അത് ശ്രദ്ധയിൽപ്പെട്ടാൽ […]

1 min read

‘ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ ചെയ്യാനേ കഴിയൂ’; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രംവെച്ചതിന്റെ പേരില്‍ പ്രതിഷേധിച്ച് വേദിവിട്ട സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി തെറ്റുചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ മന്ത്രി ഉദ്ദേശിച്ചിട്ടില്ല. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ ചെയ്യാനേ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആര്‍ലേക്കര്‍ നല്‍കിയ കത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഭരണഘടനാബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക […]

1 min read

‘മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ട’; അൻവറിൻ്റെ ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

സർക്കാരിനും സിപിപഐഎമ്മിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആശ വർക്കർമാരോട് വീണ്ടും സർക്കാർ ക്രൂരത കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആശ വ‍ർക്കർമാരുടെ ഹോണറേറിയം ചുരുക്കിയെന്നും 7000 കിട്ടിയിരുന്നത് 3500 രൂപയാക്കിയെന്നും ആശ വർക്കർമാരെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാരിനെതിരെ സമരം ചെയ്യുന്നുവെന്ന ഒറ്റക്കാരണത്തിലാണ് ആശ വ‍ർക്കർമാരെ ദ്രോഹിക്കുന്നതെന്നും സമരത്തിനോട് എന്തിനാണ് അസഹിഷ്ണുതയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന തുക പുന:സ്ഥാപിക്കണമെന്നും വി ഡി സതീശൻ […]

1 min read

കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചകള്‍ക്ക് വിദഗ്ധ സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍

കൊച്ചി തീരത്ത് അറബിക്കടലില്‍ ഉണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് നടപടികള്‍ക്ക് സമിതികളെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് പ്രിൻസിപ്പൽ ഇംപാക്ട് അസെസ്മെന്റ് ഓഫീസർ. ഇദ്ദേഹമാണ് കപ്പൽ കമ്പനിയുമായി ചർച്ച നടത്തുന്ന നോഡൽ […]

1 min read

മെയ് 31ന് കൂട്ടവിരമിക്കൽ; ഇത്തവണയും പടിയിറങ്ങുക പതിനായിരത്തോളം സർക്കാർ ജീവനക്കാർ

ഇത്തവണയും മെയ് 31ന് സംസ്ഥാന സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കും. പതിനായിരത്തോളം പേരായിരിക്കും ഇത്തവണയും പടിയിറങ്ങുക. കഴിഞ്ഞ വർഷങ്ങളിലെ ചിലകണക്ക് പരിശോധിച്ചാൽ കഴിഞ്ഞ മെയ് 31ന് 10,560 പേരും, 2023ൽ 11,800 പേരും വിരമിച്ചിരുന്നത്. ഇത്തവണ കെഎസ്ഇബിയിൽ നിന്ന് മാത്രം വിരമിക്കുക 1022 പേരായിരിക്കും. 22 ലൈന്‍മാന്‍, 326 ഓവര്‍സീയര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. അതിനാൽ കെഎസ്ഇബിയില്‍നിന്ന് 1022 പേര്‍ വിരമിക്കും. 122 ലൈന്‍മാന്‍, 326 ഓവര്‍സീയര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ഫീല്‍ഡ് തലത്തില്‍ ജീവനക്കാര്‍ കുറവായതിനാല്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനത്തെ […]

1 min read

ക്ഷേമ പെന്‍ഷന്‍ വിതരണം ശനിയാഴ്ച മുതല്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ തുക അനുവദിച്ചു. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ലഭിക്കും. മൊത്തം 3200 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഈ മാസം 24 മുതല്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. ജൂണ്‍ അഞ്ചിന് മുന്‍പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. 2000 രൂപയുടെ വായ്പ സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെന്‍ഷന്‍ അനുവദിച്ചത്. ധന ഞെരുക്കത്തിന്റെ ഭാഗമായി ക്ഷേമ പെന്‍ഷന്റെ അഞ്ചു ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് […]

error: Content is protected !!