1 min read
അഴിമതി കേസില്‍ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ്; എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയില്‍
അനധികൃത സ്വത്ത്സമ്പാദന കേസിലെ വിജിലന്‍സ് കോടതി വിധിക്കെതിരെ എംആര്‍ അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ക്ലീൻ ചിറ്റ് നൽകിയത് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി ക്ലീന്‍ചിറ്റ് തള്ളിയത്. റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാതെയാണ് കോടതി ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അജിത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. അജിത്കുമാറിന് നേരെയുള്ള അഴിമതിക്കേസില്‍ ക്ലീന്‍ചീറ്റ് റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവ് വന്നിരുന്നു. അജിത് കുമാറിന് […]
