1 min read

ഇറാൻ സുരക്ഷ കൗണ്‍സിൽ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഖമനെയിക്ക് ശേഷം ഇറാനിലെ ഏറ്റവും വലിയ രാഷ്ട്രീയ വ്യക്തിത്വമാണ് ലാറിജാനി. ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ടു. പ്രതികാരം ചെയ്യുമെന്ന് ഐആർജിസി വ്യക്തമാക്കി. ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത് ലാറിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഇറാന്‍റെ ഉന്നമനത്തിനും ഇസ്‌ലാമിക […]

1 min read

കശ്മീരിലെ നിയന്ത്രണ മേഖലയിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു

കശ്മീരിലെ നിയന്ത്രണ മേഖലയിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. 27കാരനായ മുരളി നായിക്ക് ആണ് വീരമൃത്യു വരിച്ചത്. ആന്ധ്രയിലെ സത്യസായി ജില്ലാ സ്വദേശിയാണ്. അതിര്‍ത്തിയിലെ സങ്കീര്‍ണമായ സാഹചര്യം കണക്കിലെടുത്ത് മുരളി നായിക്കിനെ ഇവിടേക്ക് പോസ്റ്റ് ചെയ്തിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുളളൂ. ഇന്നലെ രാത്രി പാക് സൈന്യം നടത്തിയ വെടിവയ്പിലാണ് മരിച്ചത്. അവിവാഹിതനാണ്. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് എത്തിക്കവേ വഴി മധ്യേ അദ്ദേഹം മരണത്തിന് കീഴടങ്ങി. ആന്ധ്രയിലെ ഗോത്രമേഖലയില്‍ നിന്നുള്ള യുവാവാണ് നായിക്. ദരിദ്ര കര്‍ഷക […]

error: Content is protected !!