1 min read

സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും. ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതത് ബോര്‍ഡുകള്‍ വഴിയാണ് തുക വിതരണം ചെയ്യുക. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) ഉള്‍പ്പെട്ട 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്ത […]

1 min read

‘സർവ മേഖലയിലെ ജനങ്ങ‍ള്‍ക്കും പരിഗണന നല്‍കി, ജനകീയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്’: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷമായി പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2022ലെ 14-ാം പഞ്ചവത്സര പദ്ധതിയിലാണ് ഈ ലക്ഷ്യം നാം നിർവ്വചിച്ചത്. ഇത്തരത്തിലുള്ള മധ്യവരുമാന സമൂഹം രണ്ടു കാലിലാണ് നിൽക്കേണ്ടത്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന നിർദ്ദേശക തത്വങ്ങൾക്കനുസൃതമായി ജനങ്ങൾക്കുവേണ്ടിയുള്ള ക്ഷേമ രാഷ്ട്രം നിർമ്മിക്കുക […]

1 min read

സംസ്ഥാന ബജറ്റ്; ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു

എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷനില്‍ 16 ലക്ഷം പേര്‍ ചേര്‍ന്നു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടപ്പാക്കി. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെയും വര്‍ധന വരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചു. ആശാ വർക്കർമാരുടെ പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. പ്രീ പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെ വര്‍ധന […]

1 min read

സംസ്ഥാന ബജറ്റ് നാളെ; സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വയ്ക്കും

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ. 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും. പരമ്പരാഗത വ്യവസായം മുതൽ വൻകിട വ്യവസായങ്ങൾ വരെ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റിൽ ഇടംപിടിക്കും. രണ്ട് തെരഞ്ഞെടുപ്പുകളിലെ തോൽവി മറികടക്കടന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആവേശത്തോടെ ഇറങ്ങാൻ എൽഡിഎഫിന് ആവശ്യമായതെല്ലാം കെ.എൻ ബാലഗോപാലിന്റെ പെട്ടിയിൽ ഉണ്ടാകും. ക്ഷേമപെൻഷൻ വർദ്ധിക്കുമോ എന്ന് ഏവരും ഉറ്റ് നോക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാൻ മദ്യത്തിൻറെ വില കൂട്ടില്ല. മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണി […]

1 min read

രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിച്ചേക്കും; നിയമസഭ സമ്മേളനം 20 മുതൽ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 മുതല്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജനുവരി 20 മുതല്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. 20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം […]

1 min read

ശബരിമല റോഡുകള്‍ക്കായി 377.8 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍

ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകള്‍ക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 14 റോഡുകള്‍ക്ക് 68.90 കോടി രൂപയുണ്ട്. കൊല്ലത്ത് 15 റോഡുകള്‍ക്ക് 54.20 കോടി, പത്തനംതിട്ടയില്‍ ആറ് റോഡുകള്‍ക്ക് 40.20 കോടി, ആലപ്പുഴയില്‍ ഒമ്പത് റോഡുകള്‍ക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകള്‍ക്ക് 35.20 കോടി എന്നിങ്ങനെ തുക അനുവദിച്ചു. ഇടുക്കിയില്‍ അഞ്ച് റോഡിന് […]

1 min read

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം: ക്ഷാമ ബത്ത കൂട്ടി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതുക്കിയ ശമ്പളം നാളെ മുതല്‍ ലഭിക്കും. ഡിഎ, ഡിആര്‍ എന്നിവ നാല് ശതമാനം കൂട്ടിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന് ഒപ്പം കൂട്ടിയ തുക നല്‍കുമെന്നും ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളാണ് ഉത്തരവായി പുറത്തിറക്കിയത്. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത ഇതോടെ 22 ശതമാനമായി. പെന്‍ഷന്‍ കാരുടെ ഡി ആറിലും സമാനമായ വര്‍ധന ഉണ്ടാകും. ക്ഷേമ പെഷനുകളുടെ പുതുക്കിയ […]

1 min read

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും; 841 കോടി അനുവദിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍

സെപ്തംബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1,600 രൂപ വീതം ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 […]

error: Content is protected !!