1 min read
കൊച്ചി കോർപ്പറേഷൻ കൈക്കൂലി കേസ്; സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു
കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ദിവസം കൊച്ചി കോർപ്പറേഷൻ സ്വപനയെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കൊച്ചി മേയറിന്റെ നിർദേശപ്രകാരമായിരുന്നു സസ്‌പെൻഡ് ചെയ്തത്. തൃശ്ശൂർ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം വിജിലൻസ് കയ്യോടെ പിടികൂടിയത്. സ്വന്തം കാറിൽവച്ച് കൈക്കൂലിയായി 15,000 രൂപ വാങ്ങുമ്പോഴാണ് സ്വപ്‌ന പിടിയിലാകുന്നത്. സ്വപ്നയുടെ കാറിൽ നിന്ന് 45,000 […]
