1 min read

എറണാകുളം റൂട്ടില്‍ ട്രെയിന്‍ നിയന്ത്രണം; ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി

എറണാകുളം ജങ്ഷന്‍ യാര്‍ഡില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) ഒന്‍പതിനും 11 മുതല്‍ 23 വരെയും 25, 26 തീയതികളിലും കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22207) 15, 22 തീയതികളില്‍ കോട്ടയം വഴിയായിരിക്കും. എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. […]

1 min read

മുണ്ടത്തിക്കോട് അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി

കോട്ടയം മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളില്‍ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ചന്ദനപള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടാണ് ഉപേക്ഷിച്ചത്. തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍ നടക്കുന്നത്. മുണ്ടത്തിക്കോട് […]

1 min read

സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തിൽപ്പെട്ടു

തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വെച്ച് ഇന്ന് പുലർച്ചെ 2 .45 അപകടത്തിൽപ്പെട്ടത്. 46 വിദ്യാർഥികളും, 4 അധ്യാപകരും ആണ് ബസിൽ ഉണ്ടായിരുന്നത്. 36 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 6 പേർക്ക് സാരമായ പരുക്കാണുള്ളത്. കൊടൈക്കനാലിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ജില്ലാ അതിർത്തിയായ നെല്ലാപ്പാറ ചൂരപ്പേട്ട […]

1 min read

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്

എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ക്രാഷ് ബാരിയറിൽ ഇടിച്ച് വാഹനം നിന്നതോടെ താഴ്ചയിലേക്ക് വീഴാതെ വലിയ അപകടമാണ് ഒഴിവായത്.

1 min read

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു; കോൺഗ്രസ് നേതാവും മകനും പിടിയിൽ

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ് മരിച്ചത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലറും, കോൺഗ്രസ് നേതാവുമായ അനിൽകുമാറും മകൻ അഭിജിത്തും കസ്റ്റഡിയിലായി. ഇന്നലെ രാത്രിയായിരുന്നു സംഭവം. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം.

1 min read

കോട്ടയം കുമാരനെല്ലൂരിൽ യുവതിയെ തല്ലിച്ചതച്ച് ഭർത്താവ്: മുഖത്ത് ഗുരുതര പരിക്ക്

കുമാരനെല്ലൂരില്‍ യുവതിയെ തല്ലിച്ചതച്ച് ഭര്‍ത്താവ്. 39കാരിയായ രമ്യമോഹനെയാണ് ജയന്‍ ശ്രീധരന്‍ മര്‍ദ്ദിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. വര്‍ഷങ്ങളായി മര്‍ദ്ദനം പതിവാണെന്നും മൂന്ന് മക്കളെയും ജയന്‍ ഉപദ്രവിക്കുമായിരുന്നുവെന്നും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യ ആരോപിക്കുന്നു.യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയായ ജയന്‍ ഒളിവിലെന്ന് കോട്ടയം വെസ്റ്റ് പൊലീസ് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇതിന് മുന്‍പുള്ള രണ്ടു മൂന്ന് ദിവസം ഭര്‍ത്താവ് വലിയ സ്‌നേഹ പ്രകടനമാണ് നടത്തിയതെന്ന് രമ്യ […]

1 min read

രാഷ്ട്രപതിയുടെ സന്ദര്‍ശനം: ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കിൽ പാഞ്ഞവർ പൊലീസ് പിടിയിൽ

പാലായില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിൽ ഗതാഗത നിയന്ത്രണം ലംഘിച്ചവർ പിടിയിൽ. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ.എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്. ഇവർ മൂന്ന് പേരുമാണ് ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കോടിച്ചത്. പിന്നിലിരുന്ന 2 പേരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. പൊലീസുകാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും ഇവർ വെട്ടിച്ച് വാഹനം കടന്നുപോവുകയായിരുന്നു. പിടിച്ചെടുത്ത വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ല. ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ കയറിയതിനും പൊലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയതിനും […]

1 min read

കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു; അറസ്റ്റ്

കോട്ടയം കിടങ്ങൂരില്‍ കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂര്‍ എലക്കോടത്ത് കെ എസ് രമണി(70) യാണ് മരിച്ചത്. ഭര്‍ത്താവ് ഇ കെ സോമനെ(74) പൊലീസ് അറസ്റ്റ് ചെയ്തു. സോമന്‍ രണ്ടാമത്തെ മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മൂത്തമകന്‍ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ മകനേയും കഴുത്ത് ഞെരിച്ച സമയത്ത് മൂത്ത മകന്‍ ഉണര്‍ന്ന് വന്ന് രക്ഷിക്കുകയായിരുന്നു. പഞ്ചായത്തംഗമാണ് പൊലീസിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് കിടങ്ങൂര്‍ പൊലീസ് സോമനെ കസ്റ്റഡിയിലെടുത്തു.

1 min read

ആര്‍എസ്എസിനെതിരായ യുവാവിന്റെ മരണമൊഴി; നിധീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലീസ്

ആര്‍എസ്എസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും വീഡിയോയും ഷെഡ്യൂള്‍ ചെയ്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്. ആരോപണവിധേയനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കേസ് തമ്പാനൂര്‍ പൊലീസ് പൊന്‍കുന്നം പൊലീസിന് കൈമാറി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

1 min read

ദസറ, ദീപാവലി; ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഇന്ന്, 11, 18 തീയതികളിൽ വൈകീട്ട് 3 മണിക്ക് ബം​ഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06219) അടുത്ത ദിവസം രാവിലെ 6.20നു കൊല്ലത്തെത്തും. മടക്ക ട്രെയിൻ (06220) നാളെ, 12, 19 തീയതികളിൽ രാവിലെ 10.45നു കൊല്ലത്തു നിന്നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30നു എസ്എംവിടിയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, മാവേലിക്കര, […]

error: Content is protected !!