രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി ബെംഗളൂരു പൊലീസിന് കൈമാറും
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി ബെംഗളൂരു പൊലീസിന് കൈമാറും. ലൈംഗികമായി പീഡിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയാണ് ബംഗളൂരു പൊലീസിന് കൈമാറുന്നത്. കോഴിക്കോട് കസബ പൊലീസാണ് നേരത്തെ രഞ്ജിത്തിനെതിരെ കേസെടുത്തത്. ഈ കേസാണ് ബംഗളൂരു പൊലീസിന് കൈമാറുന്നത്. ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്. പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് രഞ്ജിത്തിനെതിരായ കേസ് കര്‍ണാടക പൊലീസിന് കൈമാറുന്നത്. കേസില്‍ പരാതിക്കാരനായ യുവാവിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം […]
