1 min read

സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ചു മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. നിർണ്ണായക എൻസിപി യോഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരും. സുനേത്രയെ ബാരാമതിയിൽ നിന്ന് മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്. നിലവിൽ രാജ്യസഭാംഗമാണ് സുനേത്ര. എന്നാൽ രാഷ്ട്രീയത്തിലെ നേരിട്ട് ഇടപെട്ടുള്ള പരിചയക്കുറവ് സുനേത്രയ്ക്കുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കുടുംബപോര് നടന്ന ബാരാമതിയിൽ സുപ്രിയാ സുലേക്കെതിരെ മത്സരിച്ച് വൻമാർജിനിൽ പരാജയപ്പെട്ട ശേഷമാണ് […]

1 min read

കൈവെള്ളയില്‍ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ സംഭവം; സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പിടിയില്‍

മഹാരാഷ്ട്രയിലെ സത്താറയില്‍ യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 28 കാരിയായ വനിതാ ഡോക്ടറുടെ കൈവെള്ളയില്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിച്ച സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ പ്രശാന്ത് ബങ്കാറിനെയാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡയില്‍ വിട്ടു. പൊലീസ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദ്നെയാണ് ഡോക്ടറുടെ കുറിപ്പില്‍ പറയുന്ന മറ്റൊരാള്‍. പൊലീസുകാരന്‍ നാല് തവണ ബലാത്സംഗം ചെയ്‌തെന്നാണ് ആക്ഷേപം. സംഭവം പുറത്തുവന്നതിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്നും […]

1 min read

മഹാരാഷ്ട്രയില്‍ ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ഒമ്പത് പേര്‍ മുങ്ങി മരിച്ചു

ഗണേശോത്സവത്തിന്‍റെ ഭാഗമായി മഹാരാഷ്ട്രയില്‍ നടത്തുന്ന ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ അപകടം. വിവിധയിടങ്ങളിലായി ഒമ്പത് പേര്‍ മുങ്ങിമരിച്ചു. 12 പേരെ കാണാതായതായും വിവരങ്ങൾ ലഭിച്ചു.താനെ, പൂനെ, നന്ദെദ്, നാസിക്, ജല്‍ഗോണ്‍, വാഷിം, പല്‍ഘര്‍, അമരാവതി ജില്ലകളിലാണ് മരണം സംഭവിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു . പൂനെയിലും നാസിക്കിലും വിവിധ ജലാശയലങ്ങളിലായി അഞ്ച് പേര് വീതം ഒഴുക്കില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മധ്യപ്രദേശില്‍ രണ്ട് ആണ്‍കുട്ടികളും ചടങ്ങിനിടെ മുങ്ങിമരിച്ചെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പത്ത് ദിവസം നീളുന്ന ഗണേശോത്സവത്തിന്റെ അവസാനമായാണ് ഗണപതി വിഗ്രഹ […]

1 min read

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുകളിച്ചെന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു : രാഹുല്‍ ഗാന്ധി

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുകളിച്ചെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തട്ടിപ്പ് കണ്ടെത്തിയതെന്നും ഇതിനായി ആറു മാസമെടുത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ മഹാദേപുര മണ്ഡലത്തില്‍ ഒരുലക്ഷത്തലധികം വോട്ട് മോഷണം നടന്നതായും ഇവിടെ ബിജെപി വിജയിച്ചത് 33000 വോട്ടിനാണെന്നും രാഹുല്‍ പറഞ്ഞു, ചില തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിച്ചതായി രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ അസാധാരണ പോളിങ്ങായിരുന്നു. അഞ്ച് മാസത്തിനിടെ വന്‍ തോതില്‍ വോട്ടര്‍മാരെ ചേര്‍ത്തു. ഒരു […]

error: Content is protected !!