1 min read

നെടുമങ്ങാട് നവജാത ശിശുവിന്റെ മരണം ; ഡോക്ടർക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ നടത്താൻ കാലതാമസം ഉണ്ടായി. ഡോക്ടർ തീരുമാനമെടുക്കാൻ വൈകിയെന്നും കണ്ടെത്തൽ. മൂന്നംഗ സമിതി ആരോഗ്യ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി. കുഞ്ഞിന് വളർച്ച കുറവുണ്ടായിരുന്നുവെന്നും. ഇത് ശസ്ത്രക്രിയയുടെ സങ്കീർണത വർധിപ്പിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന് ശ്വാസതടസമടക്കം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ. സിസേറിയൻ നടത്താൻ കാലതാമസം ഉണ്ടായി എന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് അന്വേഷണ […]

1 min read

യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം: ചികിത്സാ പിഴവ് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്. നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സുമ്മയ്യ രേഖകളുമായി ബോര്‍ഡിന് മുന്നില്‍ ഹാജരാകും. തുടര്‍ ചികിത്സയില്‍ മെഡിക്കല്‍ ബോര്‍ഡില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആരോപണ വിധേയനായ ഡോ: രാജീവ് കുമാറിനും ഹാജരാകാൻ നിർദേശമുണ്ട്. ശസ്ത്രക്രിയ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിലാണ് ഇന്ന് മെ‍ഡിക്കൽ ബോർഡ് യോഗം ചേരുന്നത്. കാർഡിയോളജി, ന്യൂറോളജി, അനസ്തീഷ്യ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി വിപുലീകരിച്ച ബോർഡാണ് […]

error: Content is protected !!