1 min read

ശബരിമലയിലെ കൊടിമര പുനർനിർമ്മാണം; മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി

ശബരിമലയിലെ കൊടിമര മാറ്റത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹൻ ലാലിൻ്റെ മൊഴിയിൽ പറയുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാലിൻ്റെ മൊഴിയെടുത്തത്. ദിലീപിൻ്റെ മൊഴി കൊച്ചിയിൽ വച്ചും രേഖപ്പെടുത്തി.

1 min read

ജീവിതത്തിൽ ഏറ്റവും വേദനിച്ച നിമിഷം, മോഹൻലാലുമായുള്ള അഭിമുഖത്തിൽ കുട്ടിക്കാല ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി

രാഷ്ട്രീയ പോരാട്ടങ്ങളിലെ കരുത്തനായ നേതാവ് എന്നതിനപ്പുറം, അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓർമ്മ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ തളർന്നുപോയ ആ നിമിഷം അദ്ദേഹം ഓർമ്മിച്ചു. അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു […]

1 min read

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല, മമ്മൂട്ടി തിരുവനന്തപുരത്ത്

കേരളപ്പിറവി ദിനമായ ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബൈയിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു. അതേസമയം വൈകീട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നടനെ സ്വീകരിച്ചു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണിത്. ചികില്‍സയ്ക്കും […]

1 min read

‘ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതി; ഇത്ര വായ്നോക്കികളാണോ മലയാളികള്‍?’; വിമര്‍ശിച്ച് യു പ്രതിഭ എംഎല്‍എ

താരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടു വരുന്നതിനെ വിമര്‍ശിച്ച് യു പ്രതിഭ എംഎല്‍എ. നാട്ടില്‍ ഇപ്പോള്‍ ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നാണ് യു പ്രതിഭയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം കായംകുളത്ത് ഒരു പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു യു പ്രതിഭ. എംഎല്‍എയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ”നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണ്. അത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഉടുപ്പിടാത്ത സിനിമ താരങ്ങളെ ഉദാഘാടനത്തിന് കൊണ്ടു വരുന്നൊരു പുതിയ സംസ്‌കാരം വളര്‍ന്നു വരുന്നുണ്ട്. എന്തിനാണത്? ഇത്രയ്ക്ക് വായ്‌നോക്കികളാണോ […]

1 min read

‘വാനോളം മലയാളം ലാല്‍സലാം’: മോഹൻലാലിനുള്ള സര്‍ക്കാരിൻ്റെ ആദരം ഇന്ന്

സിനിമ മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങ് ഇന്ന്. വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കന്ന ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന് വേണ്ടി മോഹന്‍ലാലിനെ ആദരിക്കും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ അതിഥികളായി എത്തും. ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും. തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ഉദ്ഘാടച്ചടങ്ങില്‍ സാംസ്‌കാരികമന്ത്രി […]

1 min read

മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിക്കും; ചടങ്ങ് ശനിയാഴ്ച തിരുവനന്തപുരത്ത്

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. അടൂരിന് ശേഷം ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന മാനിച്ചാണ് മോഹന്‍ലാലിന് പുരസ്‌കാരം. കഴിഞ്ഞ ദിവസമാണ് പരമോന്നത സിനിമ ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും മോഹന്‍ലാല്‍ ഏറ്റുവാങ്ങിയത്. അംഗീകാരത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങി […]

1 min read

താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ് ; പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍

താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്‌ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബാബുരാജിനെതിരെ പീഡന ആരോപണങ്ങളും കേസുകളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു കൂട്ടം അംഗങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരാണെന്നതിനെക്കുറിച്ച് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചര്‍ച്ചകള്‍ നടന്നത്. 500ലേറെ അംഗങ്ങളുള്ള സംഘടനയിലെ പകുതി അംഗങ്ങള്‍ പോലും ഇന്നത്തെ […]

1 min read

ഈ സ്നേഹം ഇനിയും തുടരും; നടന വിസ്മയത്തിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ

മലയാളികളുടെ തീരാത്ത ആഘോഷത്തിൻ്റെ പേരാണ് മോഹൻലാൽ. വെള്ളിത്തിരയിൽ എന്നും നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഇന്നും മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന് കേൾക്കുമ്പോൾ മലയാളികൾ ആവേശത്തോടെ കാത്തിരിക്കും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ ആയും പിന്നീട് സാഗറായും ജയകൃഷ്ണനായും സേതുമാധവനായും ആട് തോമയായും നീലകണ്ഠനായും കാർത്തികേയനായും ജോർജ്കുട്ടിയായും സ്റ്റീഫനായും ബെൻസായും അങ്ങനെ അങ്ങനെ സിനിമാ ലോകത്ത് തുടരുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. തിരനോട്ടം എന്ന ചിത്രത്തിലാണ് […]

1 min read

ആരാധകരെ ചലഞ്ച് ചെയ്ത് വാലിബന്‍: പുതിയ വര്‍ക്കൗട്ട് വിഡിയോയുമായി മോഹന്‍ലാല്‍

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍. ഇപ്പോള്‍ ആരാധകര്‍ക്കായി വാലിബന്‍ ചലഞ്ചുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. ഞാനിതിനെ വാലിബന്‍ ചലഞ്ച് എന്ന് വിളിക്കുന്നു. നിങ്ങള്‍ സ്വീകരിക്കുമോ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. വാലിബന്‍ ടീസറിലെ ഡയലോഗും രംഗങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ചലഞ്ച് വിഡിയോ. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി […]

error: Content is protected !!