1 min read

എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് വാഹനാപകടത്തില്‍ പരിക്ക്

എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. മാവേലിക്കര പുതിയകാവില്‍ വെച്ചായിരുന്നു അപകടം. പ്രേമചന്ദ്രന്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.എന്‍ കെ പ്രേമചന്ദ്രന്റെ നെറ്റിക്കും കാലിനും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയുടെ കാലിന്റെ എക്‌സ്‌റേ എടുത്തു. ചങ്ങനാശ്ശേരിയില്‍ മകളുടെ വീട്ടില്‍ പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു പ്രേമചന്ദ്രന്‍. പുതിയ വാഹനം ഷോറൂമില്‍ നിന്ന് പുറത്തേക്ക് ഇറക്കുന്നതിനിടെ, എംപിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

error: Content is protected !!