1 min read
നേപ്പാള്‍ യാത്രയ്ക്ക് സൗജന്യ റീഷെഡ്യൂളിങ്, ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റ് തുക റീഫണ്ട് ചെയ്യും: എയര്‍ ഇന്ത്യ എക്‌സ്പ്രസ്
സെപ്റ്റംബര്‍ 17 വരെ നേപ്പാളിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്ങിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാര്‍ക്ക് #NepalTravel എന്ന് ടൈപ്പ് ചെയ്താല്‍ എയര്‍ലൈനിന്റെ എഐ ചാറ്റ് അസിസ്റ്റന്റ് ടിയ വഴി ഈ പിന്തുണ എളുപ്പത്തില്‍ ലഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് (www.airindiaexpress.com), വാട്‌സാപ്പ്, മൊബൈല്‍ ആപ് എന്നിവയില്‍ Snb ലഭ്യമാണ്. നേപ്പാളിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ നാളെ മുതല്‍ തടസമില്ലാതെ തുടരും. […]
