സ്വരാജ് ക്ലീൻ ഇമേജുള്ള നേതാവ്, ആരുടെ മുന്നിലും തല ഉയർത്തി നിന്ന് വോട്ട് ചോദിക്കാൻ പറ്റും: മുഖ്യമന്ത്രി
പൊതുപ്രവർത്തനത്തിലൂടെ ക്ലീൻ ആയുള്ള ഇമേജ് നിലനിർത്തുന്ന വ്യക്തിയാണ് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് എന്നും അദ്ദേഹത്തിന് ആരുടെ മുന്നിലും തല ഉയർത്തി നിന്ന് വോട്ട് ചോദിക്കാൻ പറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.എം സ്വരാജ് സ്ഥാനാർത്ഥിയായപ്പോൾ കേരളമാകെ വലിയ ആവേശത്തിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വരാജിനെ സ്വീകരിക്കാൻ എല്‍ഡിഎഫുകാര്‍ മാത്രമല്ല എല്ലാവരും എത്തി. സ്വരാജിന്റെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചു ഒരു പ്രത്യേക വികാരത്തോടെയാണ് അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വം നാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ വിജയപ്രതീക്ഷയോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും […]
